മിനിയുടെ ‘വലിയ’ കാർ സ്വന്തമാക്കിക്കൊണ്ട് യുവരാജ് സിങ്  

യുവരാജ് സിങ്, ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന് പെട്ടന്ന് മറക്കാൻ പറ്റാത്ത ഒരു പേരാണിത്. ഇപ്പോഴും യുവരാജ് സിങ്ങിനെപോലെ ഒരു തികഞ്ഞ ഓൾ റൗണ്ടറെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കണ്ടെത്താൻ സാധിച്ചിട്ടുണ്ടോ എന്നുള്ളത് തർക്ക വിഷയമാണ്. സിക്സറുകൾ കൊണ്ട് കാണികളെ ആവേശഭരിതരാക്കുന്ന ബാറ്റ്സ്മാൻമാരിൽ പ്രധാനിയാണ് യുവരാജ് സിങ്. സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും ക്രിക്കറ്റ് ആരാധകർക്ക് ഏറെ പ്രീയപ്പെട്ട വ്യക്തിത്വമാണ് യുവരാജ് സിങ്. ക്രിക്കറ്റിന് പുറത്ത് യുവരാജ് സിങ് സിംഗിന്റെ വാഹനപ്രേമവും ഏറെ പ്രസിദ്ധമാണ്. ധാരാളം വിലകൂടിയ കാറുകൾ യുവരാജിന്റെ വാഹന ശേഖരത്തിലുണ്ട്. ഇക്കൂട്ടത്തിലെ പുത്തൻ താരമാണ് മിനി ബ്രാൻഡിന്റെ കൺട്രിമാൻ.
മിനിയുടെ ചണ്ഡീഗഡിലെ ഡീലർഷിപ്പിൽ നിന്നാണ് ചുവപ്പ് നിറത്തിലുള്ള മിനി കൺട്രിമാൻ യുവരാജ് പുതുവത്സര തലേന്ന് വാങ്ങിയത്. മിനിയുടെ വാഹനശരണിയിലെ ഏറ്റവും വലിപ്പം കൂടിയ കാറാണ് കൺട്രിമാൻ. ഭാര്യ ഹെസൽ കീച്ചുമൊത്ത് ഡീലർഷിപ്പിൽ എത്തിയാണ് യുവരാജ് സിങ് പുതിയ കാർ ഏറ്റുവാങ്ങിയത്.വെറുമൊരു കൺട്രിമാൻ അല്ല യുവരാജ് വാങ്ങിയത് കൺട്രിമാൻ എസ് ജെസിഡബ്ല്യു ഇൻസ്‌പൈർഡ് എഡിഷൻ ആണ് യുവരാജിന്റേത്‌. പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ മാത്രം ലഭ്യമായ കൺട്രിമാൻ എസ് ജെസിഡബ്ല്യു ഇൻസ്‌പൈർഡ് എഡിഷന്റെ ചില്ലി റെഡ് നിറത്തിൽ കറുത്ത റേസിംഗ് സ്‌ട്രൈപ്‌സ് ഉള്ള മോഡൽ ആണ് യുവരാജ് വാങ്ങിയത്. പൂർണമായും വിദേശത്ത് നിർമ്മിച്ച് ഇന്ത്യയിൽ ലോഞ്ച് ചെയ്ത മോഡൽ ആയതുകൊണ്ട് തന്നെ എക്‌സ്-ഷോറൂം വില വില 42.4 ലക്ഷം രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team