മിന്നുന്ന പ്രകടനവുമായി ശ്രദ്ധനേടി ഓപ്പോ റെനോ 10 5ജി  

ഈ സീസണിലെ ഏറ്റവും ആവേശകരമായ ലോഞ്ചുകളിലൊന്നായിരുന്നു റെനോ 10 സീരീസ്. ലൈനപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപ്‌ഗ്രേഡുകളാണ് ഈ സീരീസ് ഫീച്ചർ ചെയ്യുന്നത് – ഇപ്പോൾ സീരീസിന്റെ പത്താം പതിപ്പിലെത്തി നിൽക്കുമ്പോ, റെനോ 10 സീരീസ് ഉപയോക്താക്കൾക്ക് ആവശ്യമുള്ളതും അ‌തിൽക്കൂടുതലും മികച്ച ഫീച്ചറുകൾ നൽകുന്നു. ഓപ്പോ റെനോ 10 5ജിയുടെ കാര്യമെടുത്താൽ, ഇന്ത്യയിൽ 35,000 രൂപയിൽ താഴെയുള്ള ഏതൊരു സ്‌മാർട്ട്‌ഫോണിലും ലഭിക്കുന്നതിനെക്കാൾ വൈവിധ്യമാർന്ന ക്യാമറ സെറ്റപ്പ് ഈ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നു.

ഇമ്മേഴ്‌സീവ് ഡിസ്‌പ്ലേ, താരതമ്യപ്പെടുത്താനാവാത്ത ടെലിഫോട്ടോ ക്യാമറ മുതൽ, മികച്ച ബാറ്ററി പ്രകടനം വരെ മികച്ച ഫീച്ചറുകളുമായി ഓപ്പോ റെനോ 10 5ജി ഒരു വിരുന്നുതന്നെ ഉപയോക്താക്കൾക്കായി ഒരുക്കുന്നു. ഈ പുത്തൻ സ്മാർട്ട്ഫോണിനൊപ്പം കുറച്ചുസമയം ഞങ്ങളും ചെലവഴിച്ചു. ആ അ‌നുഭവം തികച്ചും സംതൃപ്തികരമായിരുന്നു. 32,999 രൂപ വിലയുള്ള ഈ ഫോൺ ഇതിനകം ഫ്ലിപ്കാർട്ട്, ഓപ്പോ സ്റ്റോർ, മെയിൻലൈൻ റീട്ടെയിലർമാർ എന്നിവിടങ്ങളിൽ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്.ഐസ് ബ്ലൂ, സിൽവറി ഗ്രേ എന്നീ രണ്ട് മികച്ച ഫിനിഷുകളിലാണ് ഓപ്പോ റെനോ 10 5ജി എത്തുന്നത്. ഐസ് ബ്ലൂ വേരിയന്റിന് നീല ഐസിലൂടെ കടന്നുപോകുന്ന സൂര്യരശ്മികളോട് സാമ്യമുണ്ട്, മൈക്രോസ്കോപ്പിക് ക്രിസ്റ്റൽ ഘടനയും മികച്ച മാറ്റ് ഇഫക്റ്റും ഉപയോഗിച്ച് ഇത് സാധ്യമാക്കിയിരിക്കുന്നു.

ശാന്തവും സുഗമവുമായ മെറ്റാലിക് ടെക്‌സ്‌ചർ സൃഷ്‌ടിക്കുന്ന ഗ്രേ കളറിനുള്ള ഓവർലേയുടെ അതേ സാങ്കേതികതയാണ് സിൽവറി ഗ്രേ വേരിയന്റും ഉപയോഗിക്കുന്നത്. റെനോ 10 5ജി ഓപ്പോയുട ഗ്ലോ ഫിനിഷും അവതരിപ്പിക്കുന്നു, അത് കാഴ്ചയിൽ ആകർഷകവും സുഖകരവുമാണ്. അതേസമയതന്നെ വിരലടയാളങ്ങളെയും മറ്റ് അ‌ഴുക്കുകളെയും പ്രതിരോധിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team