മിലാപ്പ് – ’22 : എം.എ.എം. ഒ കോളേജിൽ ഗ്ലോബൽ അലുംനി സമ്പൂർണ്ണ പൂർവ്വ വിദ്യാർത്ഥി സംഗമം ജൂലൈ 24 നു ഒരുങ്ങുന്നു.  

കോഴിക്കോട്: മലയോര മേഖലയിലെ പ്രശസ്ത കോളേജായ MAMO വിൽ പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് അവസരമൊരുങ്ങുന്നു. 1982 മുതൽ അവിടെ പഠിച്ചിറങ്ങിയവർ ജൂലൈ 24 ഞായറാഴ്ചയാണ് കോളേജിൽ ഒത്തുചേരുന്നത്

യൂറോപ്പിലും ഗൾഫിലുമടക്കം
വിദേശത്തും സ്വദേശത്തും വ്യത്യസ്ത മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പൂർവ വിദ്യാർത്ഥികളാണ് ഇതിൽ പങ്കെടുക്കുന്നത്. കോളേജ് ആരംഭം മുതൽ ഉള്ള ബാച്ചുകളിലെ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും പങ്കെടുപ്പിക്കാനും നിരവധി കലാ പരിപാടികൾ അവതരിപ്പിക്കാനും ഈയവസരം ഉപയോഗപ്പെടുത്തും.

പൂർവ വിദ്യാർത്ഥികളുടെയും കുടുംബത്തിന്റെയും ക്ഷേമവും സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ സഹായവും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗ്ലോബൽ അലുംനി എന്ന പേരിൽ ഈ കൂട്ടായ്മ പ്രവർത്തിച്ചു വരുന്നത്.

വിദേശ രാജ്യങ്ങളിൽ യൂറോപ്പ് , സൗദി , ഖത്തർ , ദുബായ് എന്നിവിടങ്ങളിൽ ശക്തമായ പൂർവ വിദ്യാർത്ഥി കൂട്ടായ്മ സജീവമായി പ്രവർത്തിച്ചു വരുന്നു. ഒമാൻ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ കൂട്ടായ്മയുടെ രൂപീകരണം നടന്നു വരുന്നു. ലക്ഷക്കണക്കിനു വരുന്ന രൂപയുടെ ജീവകാരുണ്ണ്യ പ്രവർത്തനങ്ങളാണ് കോവി ഡ് മഹാമാരി ക്കാലത്തും നടപ്പിലാക്കിയത്
പൂർവ്വ പഠിതാക്കളിൽ പ്രശസ്തരായവരെ ആദരിക്കൽ അവരെ പുതു തലമുറക്ക് പരിചയ പ്പെടുത്തൽ പഠനത്തിൽ മിടുക്കരും നിർദ്ധനരുമായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുക , ഫീസ് അടച്ചു സഹായിക്കുക, വിദേശത്തു മരണപ്പെട്ടവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കുക, അപകടത്തിൽ പരിക്കേറ്റവരെ സഹായിക്കുക തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഈ കൂട്ടായ്മ ഇതുവരെ ചെയ്തിട്ടുണ്ട്.
നിലവിലെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് , പ്ലേസ്മെന്റ്, പൂർവവിദ്യാർത്ഥികളിൽ ഉന്നതങ്ങളിൽ എത്തിയവരുമായുള്ള ആശയവിനിമയ ക്ലാസുകൾ , മോട്ടിവേഷൻ ക്ലാസുകൾ എന്നിവ നടത്തിവരുന്നു.

കോളേജ് പ്രിൻസിപ്പൽ ഡോ. അബ്ബാസ് TP ആണ് പ്രോഗ്രാമിന്റെ മുഖ്യ രക്ഷാധികാരി. വൈസ് പ്രിൻസിപ്പൽ ഡോ. അബൂബക്കർ മങ്ങാട്ടു ചാലിൽ ഈ ഒത്തുകൂടലിന്റെ പേരായ MILAAP – 22 (ഉറുദുവിൽ “ഒത്തുകൂടൽ” എന്നർത്ഥം) പ്രകാശനം ഗ്ലോബൽ അലുംനി പ്രസിഡണ്ട് അഡ്വ. മുജീബ് റഹ്മാന് നൽകി കൊണ്ട് നിർവഹിച്ചു.

പൂർവ്വ വിദ്യാർത്ഥികളുടെ ഇടയിൽ നിന്നും “പേര് നിർദ്ദേശിക്കാം സമ്മാനം നേടാം’ എന്ന മത്സരത്തിൽ ഈ ഒത്തുകൂടലിന് പേര് നിർദ്ദേശിച്ച് വിജയിയായ ഡാനിഷ് ഹുസൈന് (2004 – 07 മൈക്രോ ബയോളജി) സമ്മാനം നൽകുന്നത് വി.കെ യമഹ മുക്കം ആണ്.

ഗ്ലോബൽ അലുംനി വൈസ് പ്രസിഡ ണ്ട് അഷ്റഫ് വയലിൽ , ട്രഷറർ ഫൈസൽഎം.എ, സെക്രട്ടറിമാരായ മുഫ്സിറ, നൗഫൽ ടി.എം, ടീച്ചർ കോഡിനേറ്റർ ഇർഷാദ് തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
മീഡിയ കോഡിനേറ്റർ റീന ഗണേഷ് സ്വാഗതവും സെക്രട്ടറി മുജീബ് ഇ.കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team