മുഖ്യമന്ത്രി തിരുത്തി: SSLC പരീക്ഷകള്‍ മാറ്റിവെക്കില്ല! ജില്ലകളിലേക്കുള്ള യാത്രകള്‍ക്ക് ഇനി പാസ് വേണ്ട. മറ്റു വിവരങ്ങളും
SSLC പരീക്ഷകള്‍ മാറ്റിവെക്കും എന്ന് നേരത്തെ വന്ന വാര്‍ത്തകളെ നിഷേധിച്ച് മുഖ്യമന്ത്രി.
നിലവില്‍ ബാക്കിയുള്ള SSLC പരീക്ഷകള്‍ മാറ്റിവെക്കില്ലെന്നും മെയ് 26, മുതല്‍ 30 വരെ തന്നെ നടത്തുമെന്നാണ് ഇന്ന്.
ജൂണ്‍ 1 ന് തന്നെയാണ് ഇക്കൊല്ലത്തെയും അധ്യയന വര്‍ഷം ആരംഭിക്കും, എന്നാല്‍ ഓണ്‍ലൈന്‍ ആയിട്ടാണ് ക്ലാസുകള്‍ ആരംഭിക്കുക. കൂടാതെ വിദൂര വിദ്യാഭ്യാസത്തെ കൂടുതല്‍ പ്രോത്സാഹനം നല്‍കും എന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ ഇന്നത്തെ പത്രസമ്മേളനത്തില്‍ ജില്ലകളിലേക്കുള്ള യാത്രകള്‍ക്ക് ഇനി പാസ് വേണ്ടതില്ലെന്നും തിരിച്ചറിയല്‍ കാര്‍ഡുകള്‍ കരുതിയാല്‍ മതിയെന്നും പറഞ്ഞു. ഈ യാത്രകള്‍ക്ക് രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെയാണ് അനുവാദം. എന്നാല്‍ ജില്ലകള്‍ തമ്മില്‍ പൊതു ഗതാഗതം അനുവതനീയമല്ല.
സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നു മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.21 പേര് വിദേശത്തുനിന്നു വന്നവരും 7 പേര് മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്നവരുമാണ്. ആര്‍ക്കും നെഗറ്റീവ് ആയിട്ടില്ല.
കൊല്ലം 6, തൃശൂര്‍ 4, തിരുവനന്തപുരം 3, കണ്ണൂര്‍ 3, പത്തനംതിട്ട 2, ആലപ്പുഴ 2, കോട്ടയം 2, കോഴിക്കോട് 2, കാസര്‍കോട് 2, എറണാകുളം 1, പാലക്കാട് 1, മലപ്പുറം 1 എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകള്‍. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കം വഴി രോഗം ബാധിച്ചു. ഇതുവരെ 630 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
– ജില്ലക്ക് അകത്ത് ഹ്രസ്വദൂര ബസ് സര്‍വീസ്; ഓട്ടോറിക്ഷക്കും അനുമതി പരിഗണനയില്‍
– സംസ്ഥാനത്ത് ബസ് ചാര്‍ജില്‍ വര്‍ധന. മിനിമം ചാര്‍ജായി പന്ത്രണ്ട് രൂപയാണ് നിശ്ചയിച്ചത്.
– 50% ജീവനക്കാരോടെ സര്‍ക്കാര്‍ ഓഫാസുകള് പ്രവര്‍ത്തിക്കണം.
– എല്ലാ ഓഫീസുകളിലും സാനിറ്റൈസര്‍ നിര്‍ബന്ധമായി കരുതണം.
– കേന്ദ്ര പദ്ധതി നീക്കിയിരിപ്പുകള്‍ വിശദവിവരങ്ങള്‍ ലഭ്യമാവുന്നതിനു മുറക്ക് നടപ്പിലാക്കും.
-വിവാഹ ചടങ്ങളില്‍ 50 പേരും അനുബന്ധ ചടങ്ങുകള്‍ 20 പേരും, മരണാനന്ദര ചടങ്ങുകളുല് 20 പേരും പങ്കെടുക്കാം.
– നാളെ സ്ഥാപനങ്ങള്‍ തുറന്ന് ശുചിയാക്കുക, ബുധനാഴ്ച മുതല്‍ സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം.