മുടങ്ങിയ പോളിസികള്‍ പുതുക്കാം; പുതുവർഷത്തിൽ പുതിയ അവസരമൊരുക്കി എല്‍ഐസി  

ദീർഘനാളായി മുടങ്ങിക്കിടക്കുന്ന പോളിസികള്‍ പുതുക്കാൻ പുതുവർഷത്തിൽ അവസരമൊരുക്കി എല്‍ഐസി. 2020 ജനുവരി ഏഴ് മുതല്‍ മാര്‍ച്ച് ആറ് വരെയുള്ള മൂന്ന് മാസം മുടങ്ങി കിടക്കുന്ന പോളിസികള്‍ പുതുക്കാനാണ് എൽഐസി ഉപഭോക്താക്കൾക്ക് അവസരമൊരുക്കുന്നത്. ഇത്തരത്തിൽ മുടങ്ങി കിടക്കുന്ന പോളിസികള്‍ പുതുക്കുന്നതിന് മെഡിക്കല്‍ പരിശോധന ആവശ്യമില്ലെന്ന് എല്‍ഐസി അറിയിച്ചു.

എൽഐസിയുടെ ചില പോളിസികൾക്ക് മാത്രമേ ഈ ആനുകൂല്യം ബാധകമാകുകയുള്ളൂ. അടവ് മുടക്കിയ പ്രീമിയം ഏത് മാസമാണോ ആ മാസം മുതല്‍ അഞ്ച് വര്‍ഷം വരെ എത്തിയതും മുടങ്ങി കിടക്കുന്നതുമായ പോളിസികളാണ് നിബന്ധനകള്‍ക്ക് വിധേയമായി പുതുക്കാനാകുക. മുടങ്ങി കിടക്കുന്ന പോളിസി പുതുക്കുമ്പോള്‍ ആരോഗ്യ പരിശോധനകളിലുള്ള കര്‍ശന നിബന്ധനകൾ ഒഴിവാക്കുന്നുണ്ട്. കൊറോണ വൈറസ് പകർച്ചവ്യാധി പോലുള്ള അടിയന്തിര പ്രതിസന്ധിഘട്ടങ്ങളിൽ പോളിസി അടവ് മുടക്കിയവര്‍ക്ക് വേണ്ടിയാണ് ഈ കാംമ്പെയിന്‍.

അതേസമയം മെഡിക്കൽ പരിശോധയൊന്നും വേണ്ടെങ്കിലും മികച്ച ആരോഗ്യം സംബന്ധിച്ച സത്യവാങ്മൂലം നല്‍കിയാൽ മാത്രമേ പോളിസി പുതുക്കാനാകുകയുള്ളൂ. രാജ്യമൊട്ടാകെ ഏതാണ്ട് 30 കോടി പോളിസികളാണ് എല്‍ഐസിയുടെ കീഴിലുള്ളത്. ഇന്ത്യയിലുടനീളമുള്ള 1526 സാറ്റലൈറ്റ് ഓഫീസുകളിലും ഈ സേവനം ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team