മുതിർന്ന പൗരന്മാർക്ക് സാമ്പത്തിക ഭദ്രത ഉറപ്പാകം ഈ പദ്ധതികളിലൂടെ!
ഒരു ജോലിയൊക്കെ കിട്ടി സ്വന്തമായി സമ്ബാദിക്കുവാന്‍ ആരംഭിക്കുന്ന സമയം മുതല്‍ക്കേ ഏവരും ശ്രദ്ധയോടെ ചെയ്യേണ്ടുന്ന ഒരു കാര്യമുണ്ട്. ജീവിതത്തിലെ പരമ പ്രധാനമായ കാര്യങ്ങളിലൊന്ന് എന്ന് വേണമെങ്കില്‍ നമുക്കതിനെ വിശേഷിപ്പിക്കാം. മറ്റൊന്നുമല്ല, വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം നാളെയ്ക്ക് വേണ്ടിയുള്ള സമ്ബാദ്യമായി മാറ്റി വയ്ക്കുക എന്നത് തന്നെ. നിര്‍ബന്ധമായും ഏതൊരു വ്യക്തിയും തന്റെ ജീവിതത്തില്‍ ചിട്ടയോടെ പാലിച്ചിരിക്കേണ്ടുന്ന കാര്യമാണത്.ഏറെ ഊര്‍ജ്വ സ്വലമായ, ഏറെ സമ്ബാദിക്കുവാന്‍ സാധിക്കുന്ന യൗവ്വന കാലം കഴിഞ്ഞും നമുക്ക് ജീവിതം ബാക്കിയുണ്ട്. ലഭിക്കുന്ന വരുമാനമെല്ലാം അപ്പപ്പോള്‍ ചിലവഴിച്ചു തീര്‍ത്താല്‍ നാളെ, വാര്‍ധക്യ കാലത്ത്, തൊഴില്‍ ചെയ്ത് ജീവിക്കുവാന്‍ സാധിക്കാത്ത ഒരു സമയത്ത് വരുമാനത്തിനായി നാം എന്തു ചെയ്യും?
വാര്‍ധ്യകാലത്തും മറ്റുള്ളവരെ പരമാവധി ആശ്രയിക്കാതെ, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ, തന്റെ നിത്യച്ചിലവുകള്‍ക്ക് വേണ്ടി മറ്റൊരാള്‍ക്ക് മുന്നില്‍ കൈ നീട്ടാതെ അഭിമാനത്തോടെ ജീവിതം നയിക്കുവാന്‍ ആഗ്രഹിക്കുന്ന ഏവരും മറക്കാതംെ ചെയ്യേണ്ടുന്ന കാര്യമാണ് ഇന്നത്തെ സമ്ബാദ്യത്തിന്റെ ഒരു വിഹിതം നാളേക്കായി മാറ്റി വയ്ക്കുക എന്നത്.റിട്ടയര്‍മെന്റ് കാലത്തേക്കുറിച്ച് യാതൊരു ആസൂത്രണവും നടത്താതെ ജീവിക്കുന്നവര്‍ക്ക് വരുമാനം നിലയ്ക്കുന്ന പ്രായം മുതല്‍ മുന്നില്‍ അനിശ്ചിതത്വം നിറയുകയാണ് ചെയ്യുക. ചിട്ടയായ നിക്ഷേപം ആസൂത്രണം ചെയ്യുന്നതിലൂടെ റിട്ടയര്‍മെന്റ് കാലത്ത് സാമ്ബത്തീക ഞെരുക്കങ്ങളൊന്നുമില്ലാതെ സന്തോഷത്തോടെ ജീവിക്കുവാന്‍ സാധിക്കുന്ന പല നിക്ഷേപ പദ്ധതികളും നമുക്കിന്ന് ലഭ്യമാണ്.മുതിര്‍ന്ന പൗരന്മാര്‍ക്ക് സുരക്ഷിതവും ഉറപ്പുള്ള ആദായം വാഗ്ദാനം ചെയ്യുന്നതുമായ ഒരു നിക്ഷേപ പദ്ധതിയെക്കുറിച്ചാണ് ഇപ്പോള്‍ ഇവിടെ പറയുവാന്‍ പോകുന്നത്. അതാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം അഥവാ എസ്‌സിഎസ്‌എസ്. സുരക്ഷിതമായ നിക്ഷേപത്തിലൂടെ രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉറപ്പുള്ള ആദായം വാഗ്ദാനം ചെയ്യുന്നതിനായി 2004ലാണ് കേന്ദ്ര സര്‍ക്കാര്‍ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം എന്ന നിക്ഷേപ പദ്ധതി അവതരിപ്പിക്കുന്നത്. റിട്ടയര്‍മെന്റ് കാലത്ത് മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിരമായ വരുമാനം ലഭിക്കുവാന്‍ ഈ നിക്ഷേപ പദ്ധതിയിലൂടെ സാധിക്കും.നിങ്ങള്‍ക്ക് ഈ പദ്ധതിയുടെ ഗുണഭോക്താവ് ആകുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതിന്റെ നിബന്ധനകളും മറ്റ് കാര്യങ്ങളും നമുക്കൊന്ന് പരിശോധിക്കാം. ഇന്ത്യയില്‍ സ്ഥിര താമസം നടത്തുന്ന റിട്ടയര്‍ ചെയ്ത ഒരു വ്യക്തിയ്ക്ക് മാത്രമേ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുകയുള്ളൂ.60 വയസ്സാണ് അക്കൗണ്ട് ആരംഭിക്കുവാനുള്ള പ്രായം. സൂപ്പര്‍ ആന്വേഷന്‍ പ്രകാരമോ, വളണ്ടറി, സ്‌പെഷല്‍ വളണ്ടി സ്‌കീം പ്രകാരമോ റിട്ടയര്‍ ചെയ്ത വ്യക്തികള്‍ക്ക് 55ാം വയസ്സില്‍ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിന്റെ ഭാഗമാകാം. ഡിഫെന്‍സ് സര്‍വീസിലെ റിട്ടയര്‍ ചെയ്ത വ്യക്തികള്‍ക്ക് 50ാം വയസ്സില്‍ തന്നെ സിനീയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ നിക്ഷേപിക്കാം.
പദ്ധതിയിലെ ഏറ്റവും ചുരുങ്ങിയ നിക്ഷേപം 1,000 രൂപയാണ്. പരമാവധി നിക്ഷേപം 15 ലക്ഷം രൂപയും. 1,000 രൂപയുടെ ഗുണിതങ്ങളായിരിക്കും നിക്ഷേപിക്കുന്ന തുക എന്നും നിബന്ധനയുണ്ട്. സമയാ സമയമുള്ള കേന്ദ്ര സര്‍ക്കാറിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരമാണ് പദ്ധതിയിലെ പലിശ നിരക്ക് നിശ്ചയിക്കപ്പെടുന്നത്. ഒരു വ്യക്തിയ്ക്ക് തനിച്ചും പങ്കാളിയുമായി പങ്കു ചേര്‍ന്നും അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. നോമിനേഷന്‍ സംവിധാനവും ലഭ്യമാണ്.5 വര്‍ഷമാണ് എസ്‌സിഎസ്‌എസ് പദ്ധതിയിലെ ലോക്ക് ഇന്‍ പിരീഡ്. നിബന്ധനകള്‍ക്കും അധിക ചാര്‍ജുകള്‍ക്കും വിധേയമായി ഏത് സമയത്തും അക്കൗണ്ട് ഉടമയ്ക്ക് പണം പിന്‍വലിക്കുവാന്‍ സാധിക്കും. പിഴയോടു കൂടി മാത്രമേ കാലാവധി എത്തുന്നതിന് മുമ്ബുള്ള പിന്‍വലിക്കലുകള്‍ അനുവദിക്കുകയുള്ളൂ.