മുതിർന്ന പൗരൻമാർക്ക് അധിക പലിശ, പദ്ധതിയിൽ ചേരാൻ ഇനി ഏഴ് ദിവസങ്ങൾ കൂടി മാത്രം.
കൊച്ചി: കൊവിഡ്‍-19നെ തുടർന്നുണ്ടായ പ്രതിസന്ധി മൂലം രാജ്യത്തെ മുൻനിര ബാങ്കുകൾ സേവിംങ്സ് അക്കൗണ്ട് ഉൾപ്പടെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചിരുന്നു. ഇതോടൊപ്പം നിക്ഷേപ വരുമാനത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന മുതിർന്ന പൗരൻമാർക്ക് ഈ ബാങ്കുകൾ അധിക പലിശ ലഭ്യമാക്കുന്ന പ്രത്യേക പദ്ധതികൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയാണ് മുതിര്‍ന്ന പൗരന്‍മാര്‍ക്കായി പലിശ നിരക്ക് കൂടിയ പ്രത്യേക പദ്ധതികള്‍ അവതരിപ്പിച്ചത്.
ഈ വർഷം അവസാനം വരെയാണ് മിക്ക പദ്ധതികളുടെയും കാലാവധി. എസ്ബിഐ മുതിർന്ന പൗരൻമാർക്കായി പ്രഖ്യാപിച്ച വികെയര്‍ പദ്ധതിയുടെ കാലാവധി ഈമാസം 31നായിരുന്നു അവസാനിക്കേണ്ടിയിരുന്നത്. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇതിന്റെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടുകയായിരുന്നു. അതേസമയം മറ്റ് ബാങ്കുകളുടേത് ഡിസംബര്‍ 31ന് അവസാനിക്കും.