മുന്നറിയിപ്പുമായി സൈബർ പൊലീസ് എസ്‌എംഎസ് അയച്ച് ബാങ്കിങ്ങ് തട്ടിപ്പ്; പണം നഷ്ടമായത് നിരവധി പേർക്ക്!
മൊബൈൽ ഫോണിലേക്ക് എസ്‌ബിഐ ബാങ്കിന്റെ പേരിൽ എസ്‌എംഎസ് അയച്ച് പണം തട്ടുന്ന സംഘത്തെ സൂക്ഷിക്കണമെന്ന് സൈബർ സെൽ. . നിരവധി പേർക്കാണ് ഈ ചതിയിൽ കുടുങ്ങി പണം നഷ്‌ടമായത്. ബാങ്കിൽ നിന്നും എന്ന വ്യാജേന ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകളിലേക്ക് യോനോ(YONO) ബാങ്കിങ്ങ് ആപ്ലിക്കേഷൻ ബ്ലോക്ക് ചെയ്യപ്പെട്ടു എന്ന് എസ്‌എംഎസ് സന്ദേശം അയച്ചാണ് തട്ടിപ്പ്. യഥാർത്ഥ സന്ദേശമാണെന്ന് വിശ്വസിച്ച് ഉപഭോക്താവ്, ഇതിനോടനുബന്ധിച്ച് നൽകിയിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്യുന്നു. എസ്‌ബിഐ യുടേതാണെന്ന് തോന്നിപ്പിക്കുന്ന ഒരു വെബ് സൈറ്റിലേക്ക് പ്രവേശിക്കുകയും, അവിടെ യൂസർനെയിം, പാസ് വേഡ്, ഒടിപി എന്നിവ ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. യഥാർത്ഥ എസ്‌ബിഎ വെബ് സൈറ്റ് എന്ന് തെറ്റിദ്ധരിച്ച് ഉപഭോക്താവ് അവരുടെ വിവരങ്ങൾ നൽകുന്നു. അതോടെ ബാങ്ക് അക്കൌണ്ടിലുള്ള പണം നഷ്ടപ്പെടുന്നു. Dear customer, Your SBI account has been blocked. Please update your KYC in click here link – https://c9668629ab1a.ngrok.io/sbibank/ഈ മെസേജാണ് എസ്‌എംഎസ് ആയി ലഭിക്കുന്നത്.ഇത്തരത്തിൽ പണം നഷ്ടപ്പെട്ടതായി നിരവധി പരാതികളാണ് സൈബർ പോലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും ലഭിച്ചുകൊണ്ടിരിക്കുന്നത്.അതോസമയം എസ്‌ബിഐ ബാങ്കിൽ നിന്നും എന്ന വ്യാജേന അപരിചിതങ്ങളായ സ്വകാര്യ മൊബൈൽ നമ്പറുകളിൽ നിന്നും വരുന്ന എസ്‌എംഎസ് സന്ദേശങ്ങളിൽ വിശ്വസിക്കരുതെന്ന് ബാങ്ക് അധികതർ പറഞ്ഞു.എസ്‌എംഎസുകളിൽ അടങ്ങിയിരിക്കുന്ന വിശ്വസനീയമല്ലാത്ത ലിങ്കിൽ ക്ലിക്ക് ചെയ്യരുത്. ബാങ്കിങ്ങ് ഇടപാടുകൾക്ക് ഉപയോഗിക്കുന്ന വെബ് സൈറ്റിന്റെ URL ശ്രദ്ധിക്കുക. എസ്‌ബിഐ അല്ലെങ്കിൽ ഇതര ബാങ്കിങ്ങ് ബാങ്കുകളുടെ കൃത്യമായ വെബ് വിലാസം ശ്രദ്ധിച്ചു മാത്രം ഇടപാടുകൾ നടത്തുക.സംശയം തോന്നുന്ന പക്ഷം നിങ്ങളുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.