മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ചുക്ക് ക്വിന്റലിനു 6000 രൂപ ഉയര്‍ന്നു!
ശൈത്യകാല ആവശ്യങ്ങള്‍ക്കായി ചുക്ക് സംഭരിക്കാന്‍ ഉത്തരേന്ത്യക്കാര്‍ എത്തുമെന്ന കണക്കുകൂട്ടലിലാണ് വ്യാപാരികള്‍. കൊച്ചിയില്‍ ചുക്ക് സ്റ്റോക്ക് കുറവാണ്. യൂറോപ്യന്‍ ഓര്‍ഡര്‍ മുന്‍നിര്‍ത്തി കയറ്റുമതിക്കാര്‍ ഉത്പന്നം ശേഖരിക്കുന്നു. ആഭ്യന്തര വാങ്ങലുകാരും രംഗത്തുണ്ട്. കൊച്ചിയില്‍ ചുക്ക് വില ക്വിന്റലിന് 28,500-30,000 രൂപയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ക്വിന്റലിനു 6000 രൂപ ഉയര്‍ന്നുനില്‍ക്കുകയാണ്.