മെട്രോ ട്രെയിനുകളെ ഇനി പേര് ചൊല്ലി വിളിക്കാം.
കൊച്ചി : മെട്രോ ട്രെയിനുകളെ ഇനി പേര് ചൊല്ലി വിളിക്കാം.ട്രെയിനുകള്‍ക്ക് റഗുലര്‍ ട്രെയിനുകളെപോലെ പേര് നല്‍കിയിരിക്കുകയാണ് കൊച്ചി മെട്രോ. രാജ്യത്ത് ആദ്യമായാണ് മെട്രോ ട്രെയിനുകള്‍ക്ക് പേര് നല്‍കുന്നത്.
കൊച്ചി മെട്രോയ്ക്ക് കീഴില്‍ 25 ട്രെയിനുകളാണ് ഓടുന്നത്. ഇതിനെല്ലാം ഭാരതീയ സംസ്കാരത്തോട് ചേര്‍ന്നു നില്ക്കുന്ന തരത്തില്‍ പേരുകള്‍ നല്‍കിയതായി കൊച്ചി മെട്രോ ഫേസ്ബുക്കിലൂടെ അറിയിച്ചു. പ്രമുഖ നദികളുടെയും, കാറ്റിന്റെ പര്യായ പദങ്ങളുമെല്ലാം ട്രെയിനിന് പേരായി നല്‍കിയിട്ടുണ്ട്.
ഗംഗ, യമുന, ബ്രഹ്മപുത്ര, പമ്ബ, പെരിയാര്‍, ഭാരതപ്പുഴ, ശിരിയ, മാഹി, മന്ദാകിനി, വൈഗ, വായു, മാരുത് എന്നിങ്ങനെയാണ് ട്രെയിനുകളുടെ പേരുകള്‍. ഇനി മുതല്‍ റെഗുലര്‍ ട്രെയിനുകളെ പോലെ മെട്രോ ട്രെയിനുകളെയും നമുക്ക് പേരുകള്‍ നോക്കി തിരിച്ചറിയാന്‍ സാധിക്കും.
ഫേസ്ബുക്കില്‍ പമ്ബ എന്ന പേരുള്ള മെട്രോ ട്രെയിനിന്റെ ചിത്രത്തിനൊപ്പമാണ് കൊച്ചി മെട്രോ പേര് നല്കിയ വിവരം അറിയിച്ചത്. രാജ്യത്ത് ആദ്യമായാണ് മെട്രോ ട്രെയിനുകള്‍ക്ക് പേര് നല്‍കുന്നതെന്നും, ഭാരതീയ സംസ്കാരത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ് പേരുകള്‍ എന്നും കൊച്ചി മെട്രോ ഫേസ്ബുക്കില്‍ കുറിച്ചു.