മെസ്സി – മാജിക്കൽ ബ്രാൻഡ്: പുതിയ അത്ഭുതം ഇങ്ങനെ!!!  

ലയണൽ മെസ്സി ബാർസലോണയിൽ നിന്നും വിട്ടത് ലോക ഫുട്ബോൾ ആരാധകരിലും മറ്റും ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. പിന്നീട് ക്ലബ്‌ വിടാതിരിക്കാൻ ലോകത്തിന്റെ നാനാ തുറകളിലും വലിയ രീതിയിൽ പ്രക്ഷോഭങ്ങൾ നടക്കുക വരെ ചെയ്തു. എന്നാൽ നിറ കണ്ണുകളോടെ വിതുമ്പി കരഞ്ഞുകൊണ്ടാണ് മെസ്സി തന്റെ ഇഷ്ട്ട ക്ലബ്‌ വിടുന്നത്. അത് ഏതൊരാളെയും കരളലിയിപ്പിക്കുന്ന കാഴ്ചയായിരുന്നു. അന്തർദേശീയ വാർത്താ ചാനലുകളെല്ലാം ഇത് കൊട്ടിഘോഷിച്ച വാർത്തയുമായിരുന്നു. കാരണം അത്രമാത്രം കാഴ്ചക്കാർ ആ വാർത്തകൾക്കുണ്ടെന്ന പരമ സത്യം തന്നെയാണ് മീഡിയകളെ ആ വാർത്തകൾക്കൊപ്പം നയിച്ചത്.

ഇപ്പോൾ മെസ്സി വീണ്ടും ചർച്ചയാവുകയാണ്. ലയണൽ മെസ്സിക്ക് തന്റെ പുതിയ ക്ലബ്‌ ആയ പാരീസ് സെന്റ് ജെർമെയ്നിൽ 41 മില്യൺ ഡോളർ വാർഷിക ശമ്പളവും കൂടാതെ 30 മില്യൺ ഡോളർ സൈനിംഗ് ബോണസും ആയി ഒരു വലിയ തുകതന്നെ നൽകിയാണ് ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുന്നത്. എന്നാൽ അദ്ദേഹം എത്തിയതിന്റെ ആദ്യ 24 മണിക്കൂറിനുള്ളിൽ ക്ലബ് ഇതിനകം 8,32,000 മെസ്സി ജേഴ്‌സികൾ വിറ്റുതീർത്തു. ഇതിന്റെ ഏറ്റവും വലിയ മാജിക്കെന്നത് 105 മില്യൺ ഡോളർ ആണ് ഈ കച്ചവടം വഴി മെസ്സിയുടെ പുതിയ ക്ലബ്‌ വരുമാനമായി നേടിയത്.

അതാണ് ഒരു ബ്രാൻഡിന്റെ ശക്തി. മെസ്സി എന്ന ബ്രാൻഡ് ഇന്ന്‌ എത്ര കണ്ട് വ്യാപകാര മേഖലയിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്നതിന്റെ തെളിവാണിത്. പാരീസ് ക്ലബ്‌ ഇപ്പോൾ നിക്ഷേപിച്ച തുകയിലധികം മെസ്സി എന്ന ബ്രാൻഡിനെ എടുത്തതിനു 24 മണിക്കൂറിനുള്ളിലെ റിട്ടേൺ ഓൺ ഇൻവെസ്റ്റ്മെന്റ് (നിക്ഷേപ തുകയിൽ നിന്നുള്ള വരുമാനം) ആണ് ഇവിടെ വിവക്ഷിച്ച 105 മില്ലിയൻ ഡോളർ.

ഇവിടെ ബ്രാൻഡ്‌ എന്താണെന്നും ബ്രാൻഡ്‌ എങ്ങനെയാവണമെന്ന് ബ്രാൻഡി ൽ എങ്ങിനെ നിക്ഷേപിക്കണമെന്നും അതിൽ നിന്നും എങ്ങിനെ വരുമാനം ഉണ്ടാക്കാം എന്നുമെല്ലാം വളരെ മനോഹരമായി ഈ കച്ചവട കഥ നമുക്ക് വരച്ചുകാട്ടിത്തരുന്നു.

കഴിഞ്ഞില്ല, ഇനി വരാനിരിക്കുന്ന ബ്രാൻഡിന്റെ പ്രകടനങ്ങളെല്ലാം പുതിയ ക്ലബ്‌ ആയ പാരീസിന് മേൽകൈ നൽകുകയും പുതിയ ചരിത്രങ്ങൾ രചിക്കാനുള്ളതുമാണ്; മെസ്സി എന്ന ബ്രാൻഡ്‌ നിർമ്മിക്കുന്ന പുതിയ ചർച്ചകൾക്കും പുത്തൻ വാർത്തകൾക്കുമായി നമുക്ക് കാത്തിരിക്കാം…

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team