മൈക്രോസോഫ്റ്റ് സർഫസ് ലാപ്ടോപ് ഗോ അവതരിപ്പിച്ചു
മൈക്രോസോഫ്റ്റ് പുതിയ സര്‍ഫസ് ലാപ്‌ടോപ് ഗോ ഇന്ത്യയില്‍ അവതരിപ്പിച്ചു. അംഗീകൃത റീസെല്ലേഴ്‌സ്, റീട്ടെയില്‍, ഓണ്‍ലൈന്‍ എന്നിവയിലൂടെ ഇന്ത്യയില്‍ സര്‍ഫസ് ലാപ്ടോപ്പ് ഗോ ലഭ്യമാകും. 63,499 രൂപയാണ് പ്രാരംഭ വില. പ്രതിമാസം 8,000 രൂപ മുതല്‍ ആരംഭിക്കുന്ന നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളിലും ലാപ്‌ടോപ് വാങ്ങാനാകും. ഇതുവരെയുള്ളതില്‍ ഏറ്റവും ഭാരം കുറഞ്ഞ സര്‍ഫസ് ലാപ്‌ടോപ്പാണ് പുതിയ സര്‍ഫസ് ഗോ. 1.11 കിലോഗ്രാം മാത്രമാണ് ലാപ്‌ടോപ്പിന്റെ ഭാരം. 12.4 പിക്സല്‍സെന്‍സ് ടച്ച്‌സ്‌ക്രീന്‍ ഡിസ്പ്ലേ, 1.3 എംഎം കീ സ്‌പേസുള്ള കീബോര്‍ഡ്, വലിയ ട്രാക്ക്പാഡ്, ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ബാറ്ററി ലൈഫ്, ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.
തിരഞ്ഞെടുത്ത മോഡലുകളില്‍ ഫിംഗര്‍പ്രിന്റ് റീഡര്‍ പവര്‍ ബട്ടണ്‍ ഉപയോഗിച്ചുള്ള വിന്‍ഡോസ് ഹലോയുടെയും വണ്‍ ടച്ച് സൈനിന്റെയും സുരക്ഷയും ലഭിക്കുന്നു.
വണ്‍ ടച്ച് സൈന്‍-ഇന്‍ ഉപയോഗിച്ച് വണ്‍ഡ്രൈവ് പേഴ്‌സണല്‍ വോള്‍ട്ട് ഫയലുകളിലേക്ക് വേഗത്തിലും സുരക്ഷിതമായും ആക്സസ് ചെയ്യാനാകും. വിന്‍ഡോസ് ഓട്ടോപൈലറ്റ് സംവിധാനവും സര്‍ഫസ് ലാപ്ടോപ്പ് ഗോ വാഗ്ദാനം ചെയ്യുന്നു. ബില്‍റ്റ്-ഇന്‍ സ്റ്റുഡിയോ മൈക്‌സ്, ഓമ്നിസോണിക് സ്പീക്കറുകള്‍, ഡോള്‍ബി ഓഡിയോ, 720പി എച്ച്‌ഡി ക്യാമറ എന്നിവ വീഡിയോ കോളുകള്‍ മെച്ചപ്പെട്ടതാക്കുന്നു. മികച്ച കണക്റ്റിവിറ്റിക്കായി യുഎസ്ബി-സി, യുഎസ്ബി-എ പോര്‍ട്ടുകള്‍ സര്‍ഫസ് ലാപ്ടോപ്പ് ഗോയിലുണ്ട്. ഏറ്റവും പുതിയ പത്താം തലമുറ ഇന്റല്‍ ഐ5 ക്വാഡ് കോര്‍ പ്രോസസറിനൊപ്പം ആക്‌സസറി പിന്തുണയും 16 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും ലഭിക്കുന്നു.
‘പഠിക്കുന്നതിനോ ജോലി ചെയ്യുന്നതിനോ ആകട്ടെ, ക്യാമറ, സ്പീക്കറുകള്‍, മൈക്കുകള്‍ എന്നിവ മുമ്ബത്തേക്കാള്‍ കൂടുതലായി ഇപ്പോള്‍ ഉപയോഗിക്കുന്നു. കുടുംബങ്ങള്‍, വിദ്യാര്‍ത്ഥികള്‍, ബിസിനസുകള്‍ എന്നിവയ്ക്കായി, സര്‍ഫസ് ലാപ്ടോപ്പ് ഗോ ഒരു പ്രീമിയം സര്‍ഫസ് രൂപവും അതിശയകരമായ മൂല്യവും നല്‍കുന്നു. ഇന്നത്തെ ഓരോ വ്യക്തിക്കും ഒരു പിസി ആവശ്യമാണ്. ഓരോ വ്യക്തിയുടേയും ജോലി ശൈലി, ലൊക്കേഷന്‍ എന്നിവക്കായി ഒരു സര്‍ഫസ് രൂപകല്‍പ്പന ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.’ മൈക്രോസോഫ്റ്റ് ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ രാജീവ് സോധി പറഞ്ഞു.