മൈക്രോസോഫ്റ്റ് ഒ എസ് ആയ വിൻഡോസ്‌ XP 2003 യുടെ സോഴ്സ് കോഡ്സ് ചോർന്നു !  

മൈക്രോസോഫ്റ്റിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് XPയുടെയും വിന്‍ഡോസ് സെര്‍വര്‍ 2003ന്‍റെയും അടക്കം വിവിധ സോഫ്റ്റ്വെയറുകളുടെ സോര്‍സ് കോഡ് ഓണ്‍ലൈനില്‍ ചോര്‍ന്നു. വളരെക്കാലമായി ചില ഓണ്‍ലൈന്‍ സര്‍ക്കിളുകളില്‍ ഈ ഫയലുകള്‍ പ്രചരിക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇത് ആദ്യമായാണ് ആര്‍ക്കും ഉപയോഗിക്കാവുന്ന രീതിയില്‍ ഇവ ലഭ്യമാകുന്നത്.

ദ വെര്‍ജ് ആണ് ഈ ചോര്‍ച്ച സംബന്ധിച്ച്‌ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ചില ഫയല്‍ ഷെയറിംഗ് സൈറ്റുകളില്‍ ടൊറന്‍റ് ഫയലുകളായി സോര്‍‍സ് കോഡ് ലഭ്യമാണ് എന്നാണ് ദ വേര്‍ജ് റിപ്പോര്‍ട്ട് പറയുന്നത്. മൊത്തത്തില്‍ ചോര്‍ന്ന ഫയലുകള്‍ 43 ജിബി വരുമെന്നാണ് ദ ഹാക്കര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team