മൊറൊട്ടോറിയം കാലത്തെ പിഴ പലിശ ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: മൊറട്ടോറിയം കാലയളവിലെ പിഴപലിശ ഒഴിവാക്കി നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇക്കാര്യം ആവശ്യപ്പെട്ട് നല്‍കിയ കേസിലാണ് കേന്ദ്രസര്‍ക്കാറിൻ്റെവിശദീകരണം. രണ്ട് കോടി വരെയുള്ള വായ്പകള്‍ക്കാണ് ഇളവ് അനുവദിക്കുക. 6,000 കോടിയുടെ ബാധ്യതയാണ് ഇതുമൂലം ബാങ്കുകള്‍ക്ക് ഉണ്ടാവുക.
ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള വായ്പകള്‍, വ്യക്തിഗത വായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍, ഭവനവായ്പകള്‍, വാഹന വായ്പ, പ്രൊഫഷണലുകള്‍ക്കുള്ള വായ്പ എന്നിവക്കെല്ലാം ഇളവ് ലഭിക്കുമെന്ന് ധനകാര്യ സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
വായ്പകള്‍ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കല്‍, ക്രെഡിറ്റ് റേറ്റിങ് കുറക്കല്‍ തുടങ്ങിയ വിഷയങ്ങളിലും ഇളവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര ധനകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി ആദിത്യ കുമാര്‍ ഘോഷ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.മൊറട്ടോറിയം കാലയളവിലെ പലിശ പൂര്‍ണമായി എഴുതി തള്ളിയാല്‍ ബാങ്കുകള്‍ക്ക് ആറ് ലക്ഷം കോടിയുടെ ബാധ്യതയുണ്ടാകും.