മോട്ടറോള വൺ 5ജി പുറത്തിറങ്ങി  

കഴിഞ്ഞ മാസം വിപണിയിൽ അവതരിപ്പിച്ച മോട്ടോ ജി 5ജി പ്ലസ് സ്മാർട്ട്ഫോണിനന്റെ അമേരിക്കൻ പതിപ്പായ മോട്ടറോള വൺ 5ജി സ്മാർട്ട്‌ഫോൺ പുറത്തിറങ്ങി. പ്രത്യേക മാക്രോ ലെൻസ് അടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പ്, സൈഡ് മൌണ്ട്ഡ് ഫിംഗർപ്രിന്റ് സെൻസർ, പ്ലാസ്റ്റിക് റിയർ കവർ, 20W ടർബോപവർ ചാർജിങ് സപ്പോർട്ട് എന്നീ സവിശേഷതകളോടെയാണ് ഈ സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

മോട്ടറോള വൺ 5ജി സ്മാർട്ട്ഫോൺ ഒരു കളർ ഓപ്ഷനിൽ മാത്രമേ ലഭ്യമാവുകയുള്ളു. ബ്ലൂ കളറിലാണ് ഡിവൈസ് ലഭ്യമാവുക. ഈ സ്മാർട്ട്ഫോണി്ന 500 ഡോളറാണ് വില ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 36,600 രൂപയോളം വരും. ഒക്ടോബർ ആദ്യം മുതൽ 5ജി അൾട്രാ വൈഡ്ബാൻഡ് പതിപ്പ് വെരിസോണിൽ നിന്നും ലഭ്യമാകും. മോട്ടറോളയുടെ 5ജി ഡിവൈസുകളിൽ ഏറെ സവിശേഷതകളോടെയാണ് ഈ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team