മോട്ടോ E7 പ്ലസ് ഇന്ത്യയിൽ അവതരിപ്പിച്ചു  

ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടോറോള വിലക്കുറവുള്ള സ്മാര്‍ട്ട്ഫോണ്‍ സെഗ്മെന്റിലേക്ക് പുതിയ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ച്‌. മോട്ടോ E7 പ്ലസ് ആണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ ബ്രസീലിയന്‍ വിപണിയില്‍ മോട്ടോറോള ഈ ഫോൺ അവതരിപ്പിച്ചിരുന്നു. മോട്ടോ E7 പ്ലസ്സിന് 9,499 രൂപയാണ് വില. റെഡ്മി 9 പ്രൈം, സാംസങ് ഗാലക്‌സി M11, റിയല്‍മി നാര്‍സോ 20 എന്നീ സ്മാര്‍ട്ട്ഫോണുകളായിരിക്കും എതിരാളികള്‍.

ഈ മാസം 30-ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഫ്ലിപ്കാര്‍ട്ട് മുഖേന പുത്തന്‍ മോട്ടോറോള ഫോണ്‍ വാങ്ങാം. മോട്ടോ E7 പ്ലസ് മിസ്റ്റി ബ്ലൂ, ട്വിലൈറ്റ് ഓറഞ്ച് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് വില്പനക്കെത്തിയിരിക്കുന്നത്.

6.5 ഇഞ്ച് എച്ച്‌ഡി + മാക്‌സ് വിഷന്‍ ഡിസ്‌പ്ലേയാണ് ഫോണിന്റെ സവിശേഷത. ഡ്യുവല്‍ സിം (നാനോ) ഫോണ്‍ ആയ മോട്ടോ E7 പ്ലസ് ഏറെക്കുറെ സ്റ്റോക്ക് ആയ ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. അഡ്രിനോ 610 ജിപിയുവിനും, 4 ജിബി റാമിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 460 SoC പ്രോസസ്സര്‍ ആണ് മോട്ടോ E7 പ്ലസ്സിന് ലഭിക്കുന്നത്.

10W ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്‌ക്കുന്ന 5,000mAh ബാറ്ററിയാണ് മോട്ടോ E7 പ്ലസ്സിന്. ഒറ്റ ചാര്‍ജില്‍ രണ്ട് ദിവസം വരെ പ്രവര്‍ത്തിക്കാനുള്ള ചാര്‍ജ് ഈ ബാറ്ററിക്കുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മോട്ടോ E7 പ്ലസിന്റെ 64 ജിബി വരെയുള്ള ഓണ്‍ബോര്‍ഡ് സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ 512 ജിബി വരെ വര്‍ദ്ധിപ്പിക്കാം. 4ജി എല്‍ടിഇ, വൈഫൈ ബി/ജി/എന്‍, ബ്ലൂടൂത്ത് വി 5.0, ജിപിഎസ്/എ-ജിപിഎസ്, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയാണ് ഫോണിലെ കണക്ടിവിറ്റി ഓപ്ഷനുകള്‍.

മോട്ടോ E7 പ്ലസ്സിന് 48 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും, 2 മെഗാപിക്സല്‍ സെക്കന്‍ഡറി സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സംവിധാനമാണ്. മുന്‍വശത്ത് സെല്‍ഫികള്‍ക്കും വീഡിയോ കോളിംഗിനുമായി 8 മെഗാപിക്സല്‍ ക്യാമറ ആണ് ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team