മോഡല്‍ സ്റ്റാന്‍ഡിംഗ് ഓര്‍ഡറുകളുടെ കരട് പുറത്തുവിട്ട് തൊഴില്‍ മന്ത്രാലയം.
ന്യൂഡല്‍ഹി : മോഡല്‍ സ്റ്റാന്‍ഡിംഗ് ഓര്‍ഡറുകളുടെ കരട് പുറത്തുവിട്ട് തൊഴില്‍ മന്ത്രാലയം.സേവന, ഉല്‍പാദന, ഖനന മേഖലകളിലെ തൊഴിലാളികളുടെ സേവന സാഹചര്യങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളാണ് മോഡല്‍ സ്റ്റാന്‍ഡിംഗ് ഓര്‍ഡറുകള്‍. ഇതിനെ കുറിച്ചുള്ള പൊതുജനങ്ങളുടെ അഭിപ്രായം കേന്ദ്രസര്‍ക്കാര്‍ തേടിയിരിക്കുകയാണ്. അഭിപ്രായരൂപീകരണത്തിന് ശേഷം അന്തിമ രൂപം നല്‍കും. സേവന മേഖലയുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് സേവന മേഖലയ്ക്കായി പ്രത്യേക സ്റ്റാന്‍ഡിംഗ് ഓര്‍ഡറുകള്‍ ആദ്യമായി തയ്യാറാക്കിയിട്ടുണ്ട്.തൊഴിലാളികള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിനായി വിവരസാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനെ മൂന്ന് സ്റ്റാന്‍ഡിംഗ് ഓര്‍ഡറുകളും തൊഴിലുടമകളെ പ്രോത്സാഹിപ്പിക്കുന്നു.സേവന മേഖലയ്ക്കായി വര്‍ക്ക് ഫ്രം ഹോം (വീട്ടില്‍ നിന്നുള്ള ജോലി) എന്ന ആശയവും ഔപചാരികമാക്കിയിട്ടുണ്ട്,’ മന്ത്രാലത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.