യമഹ എയറോക്സ് 155 മോട്ടോജിപി എഡിഷന്‍ വിപണിയിൽ!
യമഹ എയറോക്സ് 155 മോട്ടോജിപി എഡിഷന്‍ ഇന്തോനേഷ്യയില്‍ പുറത്തിറക്കി. സ്റ്റൈലിഷും ആകര്‍ഷകവുമായ 155 സിസി സ്കൂട്ടറിന് 29.5 ദശലക്ഷം IDR വിലയുണ്ട്, ഇത് ഇന്ത്യന്‍ കറന്‍സിയില്‍ 1.53 ലക്ഷം രൂപയായി മാറുന്നു. ഇന്തോനേഷ്യയിലെ മോട്ടോജിപി പ്രേമികളെ ആകര്‍ഷിക്കുന്നതിനായിട്ടാണ്, യമഹ എയറോക്സ് 155 -ന്റെ പുതിയ മോട്ടോജിപി എഡിഷന്‍ അവതരിപ്പിച്ചത്.
യമഹയും മോണ്‍സ്റ്റര്‍ എനര്‍ജിയും തമ്മിലുള്ള സഹകരണത്തിന്റെ ഫലമാണ് ഈ പ്രത്യേക ലിവറി. R25, R15, കൂടാതെ മറ്റു പല യമഹ ഉല്‍പ്പന്നങ്ങളിലും ഇത് കണ്ടെത്താന്‍ കഴിയും.സാധാരണ എയറോക്സ് 155 -ഉം അതിന്റെ മോട്ടോജിപി പതിപ്പും തമ്മിലുള്ള വ്യത്യാസം ബാഹ്യ രൂപത്തിലുള്ള മാറ്റത്തില്‍ പരിമിതപ്പെടുത്തിയിരിക്കുന്നു.2019 -ല്‍ യമഹയുടെ മോട്ടോജിപി റേസ് മെഷീനുകളില്‍ നാം കണ്ട വളരെ ജനപ്രിയമായ ബ്ലാക്ക് & ബ്ലൂ നിറങ്ങളുടെ സംയോജനമാണ് മോട്ടോജിപി എഡിഷനില്‍ വരുന്നത്. അലോയി വീലുകള്‍, എക്‌സ്‌ഹോസ്റ്റ്, റിയര്‍ കൗളിംഗ്, ഫ്രണ്ട് ഏപ്രണിന്റെ ചില ഭാഗങ്ങള്‍ എന്നിവ പോലുള്ള സ്‌കൂട്ടറിന്റെ നിരവധി ഭാഗങ്ങള്‍ ഇരുണ്ട ബ്ലാക്ക് നിറത്തില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. ഇത് മൊത്തത്തിലുള്ള സ്പോര്‍ട്ടിനെസ് വര്‍ധിപ്പിക്കുന്നു. കൂടാതെ, മോണ്‍സ്റ്റര്‍ എനര്‍ജി ലോഗോകളുടെയും ബ്ലൂ നിറത്തിലുള്ള ഷേഡുകളുടെയും സാന്നിധ്യം സ്കൂട്ടറിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
പുതിയ എയറോക്സ് 155 -ന് ഒരു ഗോള്‍ഡണ്‍ യമഹ ചിഹ്നവും ലഭിക്കുന്നു, ഇത് സ്കൂട്ടറിന് പ്രത്യേക മൂല്യവും പ്രത്യേകതയും നല്‍കുന്നു. സ്‌പോര്‍ടി ബോഡി ഡിസൈനോടുകൂടിയ മോട്ടോര്‍ബൈക്ക് മാത്രമല്ല, സാധാരണ മോട്ടോജിപി റേസിംഗ് ലിവറിയും ആഗ്രഹിക്കുന്ന ഇന്തോനേഷ്യന്‍ മോട്ടോജിപി പ്രേമികളുടെ പ്രതീക്ഷകള്‍ക്ക് ഉത്തരം നല്‍കുന്നതിനാണ് പുതിയ എയറോക്‌സ് 155 മോട്ടോജിപി എഡിഷന്‍ അവതരിപ്പിച്ചിരിക്കുന്നത് എന്ന് യമഹ അധികൃതവര്‍ വ്യക്തമാക്കി. മോട്ടോര്‍ സൈക്കിള്‍ റേസിംഗിലെ ഏറ്റവും ഉയര്‍ന്ന ഗ്രേഡില്‍ മത്സരിക്കുന്നതില്‍ യമഹ മോട്ടോജിപി റൈഡേര്‍സിന്റെ ചാമ്ബ്യന്‍ സ്പിരിറ്റും ഈ പ്രത്യേക എഡിഷന്‍ പ്രതിഫലിപ്പിക്കുന്നു.
അടുത്തിടെ 2021 യമഹ എന്‍മാക്സ് 155 മലേഷ്യയില്‍ സമാരംഭിച്ചു. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ 8,998 IDR (INR 1.62 ലക്ഷം) വിലയ്ക്കാണ് ഇത് എത്തുന്നത്. ഈ വിലയില്‍ റോഡ് ടാക്സ്, ഇന്‍ഷുറന്‍സ് അല്ലെങ്കില്‍ രജിസ്ട്രേഷന്‍ ഉള്‍പ്പെടുന്നില്ല.