യമഹ BWS125 പുറത്തിറക്കി!
യമഹ തങ്ങളുടെ പുതിയ സ്കൂട്ടറായ BWS 125 പുറത്തിറക്കി. ഇതൊരു പരുക്കന്‍ രൂപത്തിലുള്ള സ്കൂട്ടറാണെന്ന് വാഹനത്തിന്റെ ചിത്രങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണ്. 125 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ഈ മോഡലിന്റെ കരുത്ത്.
സിവിടി ഗിയര്‍ബോക്സാണ് ലഭിക്കുന്നത്. ഓഫ്-റോഡ് ടയറുകളുള്ള 12 ഇഞ്ച് വീലുകളിലാണ് സ്‌കൂട്ടറില്‍ വരുന്നത്. ഡിസ്ക് ബ്രേക്കുകളുണ്ട്, ഒപ്പം യുഎസ്ബി ചാര്‍ജിംഗും സ്റ്റാന്‍ഡേര്‍ഡായി ഇരുവശത്തും ലഭിക്കുന്നു. ഫുള്‍ എല്‍ഇഡി ലൈറ്റുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പ്രൊട്ടക്ഷന്‍ ബാറുകള്‍ എന്നിവയും ലഭിക്കുന്നു.
ഷാര്‍പ്പ് സ്റ്റൈലിംഗ്, വലിയ ബോഡി പാനലുകള്‍, ഡ്യുവല്‍ റൗണ്ട് ഹെഡ്‌ലാമ്ബുകള്‍, ഡ്യുവല്‍ പര്‍പ്പസ് ടയറുകള്‍ എന്നിവ പുതിയ ലൂക്ക് നല്‍കുന്നു.റിപ്പോര്‍ട്ട് പ്രകാരം ഈ സ്കൂട്ടര്‍ വിയറ്റ്നാം വിപണിയില്‍ മാത്രമായിരിക്കും ലഭിക്കുക. ഇന്ത്യയിലേക്ക് ഇത് എത്തുമോ എന്ന് ഇനിയും വ്യക്തമല്ല. ഈ അഡ്വഞ്ചര്‍ സ്കൂട്ടറിന്റെ വില ഇതുവരെ യമഹ വെളിപ്പെടുത്തിയിട്ടില്ല.