യാത്രാ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് അടിയന്തരാവശ്യങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ സൗദി പൗരന്മാര്ക്ക് അനുമതി
റിയാദ്: യാത്രാ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് അടിയന്തരാവശ്യങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ സൗദി പൗരന്മാര്ക്ക് അനുമതി നല്കി.ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സൗദി പൗരന്മാര്ക്ക് നേരത്തെ അനുമതി നല്‍കിയിരുന്നില്ല.
മാനുഷിക പരിഗണനയുള്ള കാരണങ്ങളുണ്ടെങ്കില്‍ മാത്രമാണ് യാത്രാ അനുമതിയുള്ളത്. അത്തരം രാജ്യങ്ങളില്‍ ബന്ധുക്കളുടെ മരണം ഉണ്ടായാല്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോകാവുന്നതാണ്. ചികിത്സക്കായി പോകുന്നവരുടെ കൂടെ സഹായിയായും അനുഗമിക്കാവുന്നതാണ്.
യാത്രചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ പാസ്പോര്‍ട്ട് വിഭാഗം ഓഫീസില്‍ നേരിട്ട് എത്തേണ്ടതില്ല. അബ്ശിര്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷ നല്കിയാല് മതിയാകും.