യുവമാധ്യമ ക്യാമ്പ് : അപേക്ഷ ക്ഷണിച്ചു
സാമൂഹ്യ പുരോഗതിയിൽ മാധ്യമങ്ങൾക്കുള്ള സ്വാധീനം, മാധ്യമ രംഗത്തെ നൂതന പ്രവണതകൾ തുടങ്ങിയവ സംബന്ധിച്ച് യുവജനങ്ങൾക്കും, യുവമാധ്യമ പ്രവർത്തകർക്കും അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനം ക്ഷേമ ബോർഡ് 18നും 40 നും മധ്യേ പ്രായമുള്ള പത്രപ്രവർത്തക മേഖലയിലെ ബിരുദാനന്തര ബിരുദം നേടിയ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് സംസ്ഥാന അടിസ്ഥാനത്തിൽ കോട്ടയം ജില്ലയിൽ യുവമാധ്യമ ക്യാമ്പ് സംഘടിപ്പിക്കുന്നു. കോഴിക്കോട് ജില്ലയിൽ നിന്നും മൂന്ന് പേർ്ക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ മാർച്ച് ഒന്നിനകം അവരുടെ ബയോഡേറ്റ kkd.ksywb@kerala.gov.in എന്ന മെയിലിലേക്ക് അയക്കണമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ അറിയിച്ചു. ഫോൺ : 0495 2373371