യുവാക്കൾക്ക് തൊഴിൽ കണ്ടെത്താൻ സര്‍ക്കാര്‍ സഹായം ;
കേന്ദ്ര സർക്കാർ നടപ്പിലാക്കിയ സാമൂഹ്യക്ഷേമ പദ്ധതിയാണ് ദീൻ ദയാൽ ഉപാദ്ധ്യായ അന്ത്യോദയ യോജന . ഗ്രാമങ്ങളിലും നഗരങ്ങളിലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവര്‍ക്ക് ഈ പദ്ധതിയ്ക്ക് കീഴിൽ നൈപുണ്യ പരിശീലനവും സാമ്പത്തിക സഹായവും ലഭ്യമാണ്. 2014 സെപ്തംബർ 25 നാണ് പദ്ധതി ആരംഭിച്ചത്.
ഈ പദ്ധതിക്ക് കീഴിൽ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സഹായം ലഭ്യമാണ്. നഗര പ്രദേശങ്ങളിൽ കേന്ദ്ര നഗരവികസന മന്ത്രാലയത്തിനു കീഴിലും ഗ്രാമീണ മേഖലയിൽ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിനു കീഴിലുമാണ് ഈ പദ്ധതി വരുന്നത്. ഇന്ത്യയിലും വിദേശത്തും ജോലി കണ്ടെത്താൻ പദ്ധതി യുവാക്കളെ സഹായിക്കും. 15നും 35നും ഇടയിലുള്ള യുവാക്കൾക്കായി ആണ് പദ്ധതി നടപ്പാക്കുന്നത്.
പ്രത്യേക കേന്ദ്രങ്ങളിൽ ഉദ്യോഗാര്‍ത്ഥികൾക്ക് തൊഴിൽ പരിശീലനം ലഭിയ്ക്കും. സംരംഭം തുടങ്ങാനും സഹായം ലഭ്യമാണ്. പ്രത്യേക സ്വയം സഹായ സംഘംങ്ങൾക്ക് കീഴിലും പരിശിലനം ലഭ്യമാണ് എന്നാണ് സൂചന . ചെറുകിട സംരംഭകരുടെ വിപണി ശക്തമാക്കുന്നതോടൊപ്പംസംരഭക നൈപുണ്യവികസനവും പദ്ധതിയ്ക്ക് കീഴിൽ പ്രോത്സാഹിപ്പിക്കും.വിശദ വിവരങ്ങൾക്ക് പഞ്ചായത്ത്/ബ്ലോക്ക് കാര്യാലയം, ജില്ലാ RSETI കേന്ദ്രങ്ങളുമായി ബന്ധപ്പെടാം.
സഹായങ്ങൾ എന്തൊക്കെ?
ഓരോ വ്യക്തിയുടെയും നൈപുണ്യ വികസനത്തിനുവേണ്ടി 150,00 രൂപ മുതൽ 18000 രൂപ വരെ പദ്ധതിയ്ക്ക് കീഴിൽ സര്‍ക്കാര്‍ സര്‍ക്കാര്‍ ചെലവഴിയ്ക്കും. മൈക്രോ സംരംഭങ്ങൾ, സഹകരണ സംഘ സംരംഭങ്ങൾ വഴി സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കും. മൈക്രോ സംരംഭങ്ങൾക്ക് 2 ലക്ഷം രൂപയും, സഹകരണ സംഘ സംരംഭങ്ങൾക്ക് 10 ലക്ഷം രൂപയും വായ്പ നൽകും. 7 ശതമാനമാണ് പലിശയിനത്തിൽ സബ്സിഡി.