രണ്ടു പതിറ്റാണ്ടിനുള്ളില്‍ലോകത്തിലെ ആദ്യ മൂന്നു സമ്പദ്​ വ്യവസ്​ഥകളിലൊന്നായി ഇന്ത്യ മാറുമെന്ന്​ മുകേഷ്​ അംബാനി!  

ന്യൂഡല്‍ഹി: ലോകത്തിലെ ആദ്യ മൂന്നു സമ്പദ്​ വ്യവസ്​ഥകളിലൊന്നായി രണ്ടു പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യ മാറുമെന്ന്​ മുകേഷ്​ അംബാനി. ആളോഹരി വരുമാനം ഇരട്ടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഫേസ്​ബുക്ക്​ മേധാവി മാര്‍ക്ക്​ സക്കര്‍ബര്‍ഗുമായി നടത്തിയ സംഭാഷണത്തിലായിരുന്നു മുകേഷ്​ അംബാനിയുടെ അവകാശ വാദം. ഇന്ത്യയിലെ പകു​തിയോളം വരുന്ന മധ്യവര്‍ഗ കുടുംബങ്ങളുടെ വരുമാനം മൂന്നുമുതല്‍ നാലു ശതമാനം വരെ വര്‍ധിക്കും. ഏറ്റവും പ്രധാനം ഇന്ത്യ ഒരു പ്രീമിയര്‍ ഡിജിറ്റല്‍ സമൂഹമായി മാറും. ചെറുപ്പക്കാര്‍ അതിനായി ചുക്കാന്‍ പിടിക്കും.

നിലവില്‍ 1800 -2000 യു.എസ്​ ഡോളറുള്ള ആളോഹരി വരുമാനം 5000 യു.എസ്​ ഡോളറായി ഉയരും -റിലയന്‍സ്​ ഇന്‍ഡസ്​ട്രീസ്​ ചെയര്‍മാന്‍ പറഞ്ഞു.ഫേസ്​ബുക്ക്​ പോലുള്ള കമ്പനികള്‍ക്കും മറ്റു നൂതന സംരംഭകര്‍ക്കും ഇന്ത്യ സുവര്‍ണ അവസരമൊരുക്കും. വരും പതിറ്റാണ്ടുകളില്‍ നിരവധി സാമൂഹിക, സാമ്പത്തിക മാറ്റങ്ങള്‍ കാണാനാകുമെന്നും അംബാനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team