രാജ്യം അഭിമുഖീകരിക്കുന്നത്​ സ്വാതന്ത്ര്യത്തിന്​ ശേഷമുള്ള വലിയ സാമ്ബത്തിക പ്രതിസന്ധി -രഘുറാം രാജന്‍  

ന്യൂഡല്‍ഹി: രാജ്യം അഭിമുഖീകരിക്കുന്നത്​ സ്വാതന്ത്ര്യത്തിന്​ ശേഷമുള്ള ഏറ്റവും വലിയ സാമ്ബത്തിക പ്രതിസന്ധിയാണെന്ന്​ ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. കോവിഡ്​ ഇന്ത്യയിലെ 13.6 കോടി തൊഴിലുകളെ ബാധിക്കുമെന്നും രഘുറാം രാജന്‍ പറഞ്ഞു.

2008-09 വര്‍ഷം സാമ്ബത്തിക മാന്ദ്യമുണ്ടായ​പ്പോള്‍ രാജ്യത്തിന്‍െറ സാധനങ്ങളുടെ ആവശ്യകതയില്‍ കുറവുണ്ടായി. പക്ഷേ നമ്മുടെ ജോലിക്കാര്‍ അപ്പോഴും തൊഴില്‍ ചെയ്​തിരുന്നു. സാമ്ബത്തിക പ്രതിസന്ധിക്ക്​ ശേഷമുള്ള വര്‍ഷങ്ങളില്‍ വലിയ വളര്‍ച്ചയും ഉണ്ടായി. അന്ന്​ ഇന്ത്യയിലെ സമ്ബദ്​വ്യവസ്ഥയും സര്‍ക്കാറും ശക്​തമായിരുന്നു. എന്നാല്‍, ഇന്ന്​ കോവിഡിനെ നേരിടു​േമ്ബാള്‍ ഇതൊന്നും നമ്മുടെ ഒപ്പമില്ലെന്ന്​ രഘുറാം രാജന്‍ ഓര്‍മിപ്പിച്ചു.

ലോക്​ഡൗണിന്​ ശേഷമുള്ള പദ്ധതികള്‍ നമ്മള്‍ ആസൂത്രണം ചെയ്യണം. വൈറസ്​ ബാധയെ മറികടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലോക്​ഡൗണ്‍ കൂടുതല്‍ സമയത്തേക്ക്​ ദീര്‍ഘിപ്പിക്കേണ്ടി വരും. അങ്ങനെയെങ്കില്‍ വൈറസ്​ ബാധ കുറഞ്ഞ സ്ഥലങ്ങളില്‍ സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുന്നതിനെ കുറിച്ച്‌​ ചിന്തിക്കണമെന്നും രഘുറാം രാജന്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ സാധാരണക്കാര്‍ക്കും ശമ്ബള വരുമാനക്കാരല്ലാത്തവര്‍ക്കും പണം നല്‍കാന്‍ നടപടികളുണ്ടാകണം. രാജ്യത്തെ ധനകമ്മി ഉയരുന്നത്​ സര്‍ക്കാറിന്​ മുന്നിലുള്ള വലിയ വെല്ലുവിളിയാണെന്നും രഘുറാം രാജന്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team