രാജ്യത്തിന്റെ ഏത് ഭാഗത്തുള്ള ഉപയോക്താക്കള്‍ക്കും ഇനി ഒരു മൊബൈല്‍ നമ്ബറിലേക്ക് മിസ് കോള്‍ നല്‍കി ഗ്യാസ് ഉറപ്പാക്കാം!  

ഭുവനേശ്വര്‍: രാജ്യത്തിന്റെ ഏത് ഭാഗത്തുള്ള ഉപയോക്താക്കള്‍ക്കും ഇനി ഒരു മൊബൈല്‍ നമ്ബറിലേക്ക് മിസ് കോള്‍ നല്‍കി ഗ്യാസ് ഉറപ്പാക്കാം , പുതിയ സംവിധാനം ആരംഭിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പ് ലിമിറ്റഡിന്റെ മിസ്ഡ് കോള്‍ സൗകര്യം 2021 ജനുവരി 1 മുതല്‍ ആരംഭിച്ചു. റീഫില്‍ ബുക്കിംഗിനും മറ്റ് ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങള്‍ക്കുമായാണ് ഈ പുതിയ പദ്ധതി. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് ഉപയോക്താക്കള്‍ക്കായി പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്.രാജ്യത്തെവിടെയും ഇന്‍ഡെയ്ന്‍ ഓയില്‍ എല്‍പിജി ഉപഭോക്താക്കള്‍ക്ക് റീഫില്‍ ബുക്കിംഗിനായി 8454955555 എന്ന മൊബൈല്‍ നമ്ബരിലേക്ക് ഒരു മിസ് കോള്‍ നല്‍കുക.’ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, ഉപഭോക്തൃ കേന്ദ്രീകൃതമായ ഈ സംരംഭങ്ങള്‍ എല്‍പിജി റീഫില്‍ ബുക്കിംഗും പുതിയ കണക്ഷന്‍ രജിസ്‌ട്രേഷനും കൂടുതല്‍ സൗകര്യപ്രദവും സൗജന്യമാണ്. ഇത് ഉപയോക്താക്കള്‍ക്ക്, പ്രത്യേകിച്ച്‌ പ്രായമായവര്‍ക്കും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കും ഗുണം ചെയ്യും.’ ട്വീറ്റിലൂടെ മന്ത്രി അറിയിച്ചു.ഭുവനേശ്വറില്‍ നടന്ന ചടങ്ങില്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് മിസ്ഡ് കോള്‍ ബുക്കിങ് സംവിധാനം ഉദ്ഘാനം ചെയ്തത്. ഭൂവനേശ്വറില്‍ പുതിയ കണ്കഷനും മിസ്ഡ് കോള്‍ വഴി അപേക്ഷിക്കാം. ഈ സംവിധാനം ഉടന്‍ രാജ്യം മുഴുവന്‍ ലഭ്യമാക്കും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team