രാജ്യത്ത് തേയില വില റെക്കോർഡിൽ! തേയില പൊടിക്കും! വില കൂടും???
രാജ്യത്ത് തേയിലക് റെക്കോർഡ് വില. ശരാശരി കിലോഗ്രാമിന് 196.22 രൂപ എന്നതിൽനിന്നും കിലോഗ്രാമിന് 213 രൂപ എന്ന റെക്കോർഡിലേക്കാണ് തേയിലവില എത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ കിലോഗ്രാമിന് 78.98 രൂപ (66.66%)വർധനവ ആനുണ്ടായിരിക്കുന്നത്. ജി എസ് ടി, പാക്കിങ് ചാർജുകൾ, വില്പനകർക്കുള്ള ലാഭം എന്നിവ കണക്കിലെടുക്കുകയാണെങ്കിൽ ചില്ലറ വില ഇനിയും വർധികുമെന്നാണ് സൂചന.
ഉത്പാധനം കുറഞ്ഞു.
ഉത്പാദനം കുറഞ്ഞതും ആവിശ്യം വർധിച്ചതുമാണ് വിലക്കയറ്റത്തിനുകാരണം. ലോക്കഡോണും ആസ്സാമിലെ വെള്ളപൊക്കവും ഉത്തരേന്ധ്യയിലെ തേയില ഉത്പാധനത്തിൽ ഗന്യമായ കുറവുണ്ടാക്കി. ഇതിനാൽ ആസാം തേയിലയുടെ വില കിലോഗ്രാമീന് 300-450 രൂപയായ ഉയർന്നു കേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നും തേയിലയുടെ ആവിശ്യം വർധിച്ചിത്തും വിലക്കയറ്റത്തിന് കാരണമായി.
ഇനിയും വില വർധനവിന് സാധ്യത.
കൊച്ചിയിൽ ചൊവ്വാഴ്ച ലേലത്തിന് കൊണ്ടുവന്ന 3.39 ലക്ഷം കിലോഗ്രാം തേയിലയിൽ 3.34ലക്ഷം കിലോഗ്രാം തേയിലയാണ് വില്ലുപോയത്. കഴിഞ്ഞ ആഴ്ച ഓണം കാരണം ലേലം നടന്നില്ല. അതിനുമുംബ് 3.94 ലക്ഷം കിലോഗ്രാം തേയിലയിൽ 3.89 ലക്ഷം കിലോഗ്രാം ലേലത്തിൽ വിറ്റു. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ ഇനിയും വില വര്ധിക്കാൻ സാധ്യതയുണ്ട്. വിൽക്കയറ്റം കാരണം കേരളത്തിലെ വ്യാപാരികൾ ലേലത്തിൽ സജീവമല്ല.
തേയിലപൊടിക്കും വിലകൂടും.
ഇടകാലത്തു തേയിലയുടെ വില കുറഞ്ഞത് കാരണം കർഷകർ തേയിലക്കു പകരം കാപ്പിയും ആട്ടും കൃഷിനടത്താൻ തുടങ്ങിയിരുന്നു. തേയിലക് വില കൂടിയതോടെ ചായ പൊടിക്കും വിലകൂടും. വിലവർദ്ദനവോടെ കർഷകർ തേയിലത്തോട്ടങ്ങൾ പരിചരിക്കാനും അധികാടുകൾ വെട്ടി വളം ഉപയോഗിക്കാനും തുടങ്ങിയിട്ടുണ്ട്. വിലഉയരുന്നത് തുടർന്നാൽ കാർഷിക രംഗം മെച്ചപ്പെടുമെന്നാണ് വിലയിരുത്തൽ.