രാജ്യത്ത് പെട്രോള്‍, ഡീസല്‍ നികുതിയില് ഇളവ് വരുത്തി മാതൃകയായിരിക്കുകയാണ് നാല് സംസ്ഥാനങ്ങള്‍
ദില്ലി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായി വര്‍ദ്ധിക്കുന്നത് പൊതുജനങ്ങളെ വലിയ രീതിയിലാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ചില സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില 100 രൂപ വരെ കടന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജനങ്ങള്‍ക്ക് വില വര്‍ദ്ധന താങ്ങാനാവാതെ വന്നതോടെ നികുതിയില്‍ ഇളവ് വരുത്തി മാതൃകയായിരിക്കുകയാണ് നാല് സംസ്ഥാനങ്ങള്‍. പശ്ചിമ ബംഗാള്‍, അസം, രാജസ്ഥാന്‍, മേഘാലായ തുടങ്ങിയ സംസാഥനങ്ങളിലാണ് നികുതി കുറച്ചിരിക്കുന്നത്.
അടുത്തിടെ കൂട്ടിയെ എക്‌സൈസ് തീരുവ പോലും കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ സമയത്താണ് നികുതി വേണ്ടെന്ന് വച്ച് നാല് സംസ്ഥാനങ്ങള്‍ രംഗത്തെത്തിയത്.പഞ്ചിമബംഗാള്‍ പെട്രോളിനും ഡീസലിനും ഒരു രൂപ കുറച്ചപ്പോള്‍ മേഘാലയ പെട്രോളിന് 7 രൂപ 40 പൈസയും ഡീസലിന് 7.10 രൂപയും കുറച്ചു.
അസം അധിക നികുതിയിനത്തില്‍ ഈടാക്കിയിരുന്ന അഞ്ചു രൂപ പിന്‍വലിച്ചപ്പോള്‍ രാജസ്ഥാന്‍ മൂല്യവര്‍ധിത നികുതിയില്‍ 36 ശതമാനമാക്കി കുറവ് വരുത്തി. നേരത്തെ ഇത് 38 ശതമാനമായിരുന്നു. ഇതാദ്യമായാണ് രാജസ്ഥാന്‍ നികുതി കുറയ്ക്കുന്നത്.
നികുതി കുറച്ചതിനെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 91178 രൂപയായി. ഷില്ലോംഗില്‍ 86.87 രൂപയായപ്പോള്‍ ഗുവാഹട്ടിയില്‍ 87.24 രൂപയായി. ജയ്പൂരില്‍ പെട്രോളിന്റെ വില 97.10 രൂപയാണ്. കൊല്‍ക്കത്തയില്‍ ഡീസലിന് 84.56 രൂപയായപ്പോള്‍ ഷില്ലോംഗില്‍ 80.24 രൂപയായി. ജയ്പ്പൂരില്‍ 89.44 രൂപ നല്‍കേണ്ടി വരുമ്ബോള്‍ ഗുവാഹട്ടിയില്‍ 81.49 രൂപയായി. അതേസമയം, മറ്റ് സംസ്ഥാനങ്ങളെ പോലെ കേരളവും നികുതി കുറയ്ക്കുമോ എന്നാണ് മലയാളികള്‍ ഉറ്റുനോക്കുന്നത്.