രാജ്യത്ത് സ്മാള്‍ ടിക്കറ്റ് പേഴ്‌സണല്‍ ലോണുകൾക്ക് വന്‍ വളര്‍ച്ച!
കൊച്ചി: രാജ്യത്ത് ചെറുകിട വ്യക്തിഗത വായ്‌പകളുടെ (സ്മാള്‍ ടിക്കറ്റ് പേഴ്‌സണല്‍ ലോണ്‍) വിതരണത്തില്‍ വന്‍ വളര്‍ച്ച. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും (എന്‍.ബി.എഫ്.സി) ഫിന്‍ടെക് കമ്ബനികളും വിതരണം ചെയ്യുന്ന ഈ ചെറു വായ്‌പകള്‍ 2017-18ല്‍ മൊത്തം വ്യക്തിഗത വായ്‌പകളുടെ 12.9 ശതമാനം മാത്രമായിരുന്നു. എന്നാല്‍, ഈവര്‍ഷം മാര്‍ച്ചില്‍ ഇവയുടെ വിഹിതം കുതിച്ചുകയറിയത് 60 ശതമാനത്തിലേക്കാണ്.ഈ വര്‍ഷം മാര്‍ച്ചിന് ശേഷവും വ്യക്തിഗത വായ്‌പകള്‍ മികച്ച വളര്‍ച്ച കുറിച്ചിട്ടുണ്ട്. ഇവയില്‍ പാതിയോളവും ചെറുകിട വ്യക്തിഗത വായ്‌പകളാണ്. വ്യക്തിഗത വായ്‌പകളില്‍ 50,000 രൂപയ്ക്ക് താഴെയുള്ളവയെയാണ് സ്മാള്‍ ടിക്കറ്റ് പേഴ്‌സണല്‍ ലോണുകളായി കണക്കാക്കുന്നത്.2019-20ല്‍ ഈ വിഭാഗം വായ്പകളുടെ മൂല്യത്തിലെ വളര്‍ച്ച 162 ശതമാനമാണ്.ഇന്ത്യയില്‍ ഫിന്‍ടെക് കമ്ബനികളും അവയുടെ മൊബൈല്‍ ആപ്പ് അധിഷ്‌ഠിത സേവനങ്ങളും വന്‍തോതില്‍ ഉദയംകൊണ്ട വര്‍ഷമാണ് 2019-20. നടപ്പുവര്‍ഷം ആഗസ്‌റ്റിലെ കണക്കുപ്രകാരം സ്മാള്‍ ടിക്കറ്റ് പേഴ്‌സണല്‍ വായ്‌പകളുടെ മൊത്തം മൂല്യം 12,000 കോടി രൂപയാണ്. മൂല്യത്തില്‍ 2019-20നേക്കാള്‍ 77 ശതമാനമാണ് വളര്‍ച്ച.