രാജ്യാന്തര ഇടപാടുകൾ രൂപയിൽ നടത്താൻ ഇനി വോസ്ട്ര അക്കൗണ്ടുകൾ
ആഭ്യന്തര ബാങ്കുകൾക്ക് അവരുടെ രാജ്യാന്തര ഇടപാടുകാരുടെ ബാങ്കിംഗ് ആവശ്യകതകൾ പ്രാദേശിക കറൻസി ഉപയോഗിച്ച് നിറവേറ്റുന്നതിനുള്ള മാർഗമാണ് വോസ്ട്രോ അക്കൗണ്ടുകൾ. ലോകസഭയിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയിൽ പ്രത്യേക വോസ്ട്രോ അക്കൗണ്ടുകൾ സ്ഥാപിച്ച രാജ്യങ്ങളുടെ പട്ടിക പുറത്ത് വിട്ടിട്ടുണ്ട്. ഫിജി, ജർമ്മനി, ഇസ്രായേൽ, കെനിയ, മലേഷ്യ, മൗറീഷ്യസ്, മ്യാൻമർ, ന്യൂസിലാൻഡ്, ഒമാൻ, റഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, ടാൻസാനിയ, ഉഗാണ്ട, ബംഗ്ലാദേശ്, മാലിദ്വീപ്, കസാക്കിസ്ഥാൻ, യുകെ എന്നിവ ഉൾപ്പെടെ പട്ടികയിലുണ്ട്ഒരു ആഭ്യന്തര ബാങ്ക് വിദേശ സ്ഥാപനങ്ങൾക്കായി ആഭ്യന്തര ബാങ്കിൻെറ കറൻസിയിൽ അക്കൗണ്ട് തുറക്കാൻ സഹായിക്കുന്നതാണ് വോസ്‌ട്രോ അക്കൗണ്ട്. ഇന്ത്യയിൽ ആണെങ്കിൽ ഈ അക്കൗണ്ടിലൂടെ രൂപയിൽ ഇടപാടുകൾ നടത്താം. ഇൻഡസ്ഇൻഡ് ബാങ്കും യൂക്കോ ബാങ്കും ഉൾപ്പെടെ ഒമ്പത് ബാങ്കുകൾക്ക് വോസ്ട്രോ അക്കൗണ്ട് ആരംഭിക്കാൻ നേരത്തെ ആർബിഐ അനുമതി നൽകിയിരുന്നു. റഷ്യയുമുള്ള വ്യാപാരം എളുപ്പമാക്കാൻ ആയിരുന്നു ആദ്യം വോസ്ട്രോ അക്കൗണ്ടുകൾക്ക് അനുമതി നൽകിയത്.