രാഷ്ട്രപതിയുടെ മെഡലിന് അർഹനായ ഒ. മോഹൻദാസിനെ സ്വാതന്ത്ര ദിനത്തിൽ ആദരിച്ച് മാമോക് എൻ.എസ്. എസ്.
മുക്കം എം എ എം ഒ കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റുകളായ 45 & 101 എന്നിവയുടെ ആഭിമുഖ്യത്തിൽ കോളേജ് ക്യാമ്പസിൽ സ്വാതന്ത്ര ദിനാഘോഷം നടത്തി. രാവിലെ 9:00 ന് പതാക ഉയർത്തികൊണ്ട് പരിപാടികൾ ആരംഭിച്ചു. പോലീസിലെ സ്തുത്യർഹ സേവനത്തിന് രാഷ്ട്രപതിയുടെ മെഡലിന് അർഹനായ കോഴിക്കോട് സബ് ഇൻസ്‌പെക്ടറും സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് അംഗവുമായ വിശിഷ്ഠതിഥി ഒ. മോഹൻദാസ് പതാക ഉയർത്തി. തുടർന്ന് കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്ന പരിപാടികൾ അദ്ദേഹം ഉദ്ഘാടനം ചെയ്തു.
എം. എ. എം. ഒ. കോളേജ് പ്രിൻസിപ്പൽ ഷുകൂർ. കെ.എച്ച്. ചടങ്ങിന് അധ്യക്ഷത വഹിച്ചു. രാഷ്ട്രപതിയുടെ മെഡലിനർഹനായ എസ്. ഐ. ഒ. മോഹൻദാസിനെ ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ മൊമെന്റോ നൽകി ആദരിച്ചു. കൂടാതെ സന്നദ്ധ പ്രവർത്തന മേഖലയിൽ നിറ സാന്നിധ്യമായ മലയോര മേഖലയിലെ ‘എന്റെ മുക്ക’ ത്തെയും ചടങ്ങിൽ ആദരിച്ചു. സംഘടനാ പ്രതിനിധികളായ
പ്രസിഡണ്ട് സലീം പൊയിലിൽ, ട്രഷറർ സൈനുൽ ഹാബിദ്, ചീഫ് പ്രോഗ്രാം കോർഡിനേറ്റർ ഷമീർ മെട്രോ എന്നിവർ എസ് ഐ യിൽ നിന്നും എന്റെ മുക്കത്തിന് വേണ്ടി ആദരവു ഏറ്റുവാങ്ങി.
അതാത് മാസങ്ങളിൽ പരിപാടികളിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന എൻ.എസ്. എസ്. വോളന്റിയെഴ്സിനുള്ള എൻ.എസ്.എസ്. ബാഡ്ജ് സെക്രട്ടറിമാരായ ഫിദ സലീം, ഫാദിയ, പ്രോഗ്രാം കോർഡിനേറ്റർമാരായ മുഹമ്മദ് ഷാഹിദ്, റിൻഷ ടി. കെ. സി, മീഡിയ വിഭാഗം കോർഡിനേറ്റർ ആയ മുഹമ്മദ് ഫുഹാദ് എന്നിവർക്ക് എസ്. ഐ. കൈമാറി. ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് വിഭാഗം തലവൻ ഡോ. മുജീബ് റഹ്മാൻ, ഹെഡ് അക്കൗണ്ടന്റ് ഇബ്രാഹിം പി. എം. എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു.
പ്രോഗ്രാം ഓഫീസർ ഡോ. റിയാസ് കുങ്കഞ്ചേരി പരിപാടിക് സ്വാഗതവും എൻ. എസ്. എസ്. സെക്രട്ടറി ഫിദ നന്ദിയും പറഞ്ഞു. പ്രോഗ്രാം ഓഫീസറായ അമൃത. പി , സെക്രട്ടറി ഫാദിയ, പ്രോഗ്രാം കോർഡിനേറ്റർമാരായ മുഹമ്മദ് ഷാഹിദ്, റിൻഷ ടി. എന്നിവർ പരിപാടിക് നേതൃത്വം നൽകി.