രേഖകളുടെ ആവശ്യമില്ലാതെ ആധാർ കാർഡിലെ വിവരങ്ങൾ ഇനി പുതുക്കാം!  

സർക്കാർ സബ്‌സിഡികൾ ലഭിക്കുന്നതിന് നിർബന്ധമായും ഉണ്ടായിരിക്കേണ്ട രേഖയാണ് ആധാർ. അതിനാൽ അവ അപ്ഡേറ്റ് ചെയ്ത് നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ആധാറിൽ മേൽവിലാസം, പ്രായം തുടങ്ങിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിന് രേഖകൾ ആവശ്യമായി വരും.

എന്നാൽ മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി, ഫോട്ടോ, ലിംഗഭേദം, ബയോമെട്രിക്സ് (ഫിംഗർപ്രിന്റ്, ഐസ് സ്കാൻ) എന്നിവ ഒരു രേഖയുമില്ലാതെ എളുപ്പത്തിൽ അപ്ഡേറ്റ് ചെയ്യാനാകും. ഇതിന് കയ്യിലുള്ള ആധാർ കാർഡിന്റെ പകർപ്പ് മാത്രം മതി.

ആധാർ കാർഡിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിന് അടുത്തുള്ള ആധാർ സേവ കേന്ദ്രമോ അല്ലെങ്കിൽ ആധാർ എൻറോൾമെന്റ് സെന്ററോ ആണ് സന്ദർശിക്കേണ്ടത്. ഇവിടങ്ങളിൽനിന്ന് ഓൺലൈൻ വഴി നിങ്ങൾക്ക് തത്സമയം ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാകും. കഴിഞ്ഞദിവസം ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിന് ഫീസ് ഈടാക്കി തുടങ്ങുമെന്ന് യുഐ‌ഡി‌എഐ ട്വീറ്റിലൂടെ അറിയിച്ചിരുന്നു.

ബയോമെട്രിക്സിൽ മാറ്റം വരുത്തുന്നതിനൊപ്പം ആധാറിൽ ഒന്നോ അതിലധികമോ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിന് 100 രൂപയാണ് ചാർജ് ഈടാക്കുക. മേൽവിലാസം അടക്കമുള്ള ഡെമോഗ്രാഫിക് വിവരങ്ങൾ മാത്രം അപ്ഡേറ്റ് ചെയ്യുന്നതിന് 50 രൂപയും ഈടാക്കും. ഇതുകൂടാതെ ആധാറിലെ പേര്, വിലാസം, ജനനത്തീയതി എന്നിവ അപ്‌ഡേറ്റ് ചെയ്യുന്നതിന് സാധുതയുള്ള തെളിവായി ഉപയോഗിക്കാവുന്ന രേഖകളുടെ പട്ടികയും യുഐ‌ഡി‌ഐ‌ഐ പുറത്തിറക്കിയിരുന്നു.

ബയോമെട്രിക്സിൽ മാറ്റം വരുത്തുന്നതിനൊപ്പം ആധാറിൽ ഒന്നോ അതിലധികമോ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിന് 100 രൂപയാണ് ചാർജ് ഈടാക്കുക. മേൽവിലാസം അടക്കമുള്ള ഡെമോഗ്രാഫിക് വിവരങ്ങൾ മാത്രം അപ്ഡേറ്റ് ചെയ്യുന്നതിന് 50 രൂപയും ഈടാക്കും.

ഇതുകൂടാതെ ആധാറിലെ പേര്, വിലാസം, ജനനത്തീയതി എന്നിവ അപ്‌ഡേറ്റ് ചെയ്യുന്നതിന് സാധുതയുള്ള തെളിവായി ഉപയോഗിക്കാവുന്ന രേഖകളുടെ പട്ടികയും യുഐ‌ഡി‌ഐ‌ഐ പുറത്തിറക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team