റബ്ബർ വില ഉയരാൻ സാധ്യത.
ന്യൂഡല്‍ഹി: റബര്‍വില ഉയരാന്‍ സാധ്യതയെന്ന് സര്‍വേകള്‍. കോവിഡ് വ്യാപനത്തോടെ റബര്‍ ഉല്‍പാദകരാജ്യങ്ങില്‍ ഉല്‍പാദനം തടസപ്പെട്ടതാണ് വില ഉയരാനുള്ള പ്രധാന ഘടകമായി ചൂണ്ടിക്കാണിക്കുന്നത്. രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ ദിവസം കിലോഗ്രാമിന് 147 രൂപയിലേക്കും ഇന്ത്യന്‍ വിപണിയില്‍ 135 രൂപയിലേക്കും റബര്‍വില എത്തിയിരുന്നു. റബറുമായി ബന്ധപ്പെട്ട ഉത്‌പന്നങ്ങള്‍ ഏറ്റവുമധികം നിര്‍മിക്കുന്ന ചൈന ലോക്ക്‌ഡൗണിനുശേഷം റബര്‍ വാങ്ങിത്തുടങ്ങിയിട്ടുണ്ട്.