റബ്ബർ വില മെച്ചപ്പെട്ടു !
രാജ്യാന്തരവിലയിലെ കുതിച്ച് കയറ്റം കണ്ട് ടയര്‍ കമ്പനികള്‍ കൊച്ചിയില്‍ ആര്.എസ്.എസ് നാല് കിലോക്ക് ഒരുരൂപ വില ഉയര്ത്തിവാങ്ങി. ടോക്കിയോ മാര്‍ക്കറ്റില്‍ 143ല്‍ നിന്ന് നിര്‍ത്തിയത് 10 രൂപ വില ഉയര്‍ന്ന് 153 രൂപയിലാണു വാരാന്ത്യം വ്യാപാരം നിര്‍ത്തിയത്. ചൈനയിലെ ഷാങ്ഹായില്‍ 116ല്‍ വിറ്റ് നിര്‍ത്തിയത് 118 രൂപയായി വില ഉയര്‍ന്നു. ബാങ്കോക്കില്‍ 143ല്‍ നിന്ന് 145 രൂപയായി വില ഉയര്‍ന്നു. രാജ്യാന്തര വിലയിലെ കയറ്റം ടയര്‍കമ്പനികള്‍ക്ക് തിരിച്ചടിയായി. അവധി കച്ചവടക്കാര്‍ വിപണി വിട്ടതോടെ റബറിന്റെ ആഭ്യന്തര വില ടയര്‍ കമ്പനികള്‍ കൈയടക്കി.
കഴിഞ്ഞവാരം ആര്.എസ്.എസ്. നാല് കിലോക്ക് 133 രൂപയില്‍ വാങ്ങിയ ടയര്‍ കമ്പനികളുടെ വിതരണക്കാര്‍ വാരാന്ത്യം 134 രൂപയിലാണ് വാങ്ങിയത്. ചെറുകിട ടയര്‍ കമ്ബനികള്‍ ഐ.എസ്.എസ്. കിലോക്ക് 129 രൂപയില്‍ വിലമാറ്റമില്ലാതെ വാങ്ങി. തുലാവര്‍ഷത്തിന് ഒരാഴ്ചമാത്രം ബാക്കി നില്‍ക്കെ ടാപ്പിങ് സംസ്ഥാനത്ത് പൂര്‍ണമാണ്. തുലാവര്‍ഷം തുടങ്ങിയാല്‍ ടാപ്പിങ് ഭാഗികമാകും. ഉല്പാദനം കുറഞ്ഞാല്‍ വില കൂടുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.