റിപ്പോ നിരക്ക് 3.75 ശതമാനമാക്കി കുറച്ചു; ചെറുകിട മേഖലക്കായി 50,000 കോടി! RBI ഗവർണർ ശക്തികാന്ത ദാസ്.
ദില്ലി: റിവേഴ്സ് റിപ്പോ നിരക്ക് നാലില് നിന്ന് 3.75 ശതമാനമായി കുറച്ച് ആര്ബിഐ. സംസ്ഥാനങ്ങള്ക്ക് 60 ശതമാനം തുക ദൈനംദിന ചിലവുകള്ക്കായി മുന്കൂറായി പിന്വലിക്കാമെന്ന് റിസര്വ് ബാങ്ക് ഗവര്ണര് ശക്തികാന്ത ദാസ് പറഞ്ഞു.
മൂലധന സഹായമായി നബാര്ഡിന് 25,000 കോടി, ഹൗസിംഗ് ബാങ്കിന് 10,000 കോടി, സിഡ്ബിക്ക് 15,000 കോടി രൂപയും അനുവദിച്ചു. ചെറുകിട, ഇടത്തരം ബാങ്കിങ് സ്ഥാപനങ്ങള്ക്ക് കുറഞ്ഞ പലിശക്കില് പണം ലഭ്യമാക്കും. ഇതിനായി 5,000 കോടി കേന്ദ്രബാങ്ക് അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് സാമ്ബത്തിക മേഖലയിലെ സ്ഥിതിഗതികള് രൂക്ഷമാണെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. 1931-ലെ മഹാമാന്ദ്യത്തിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് അന്തരാഷ്ട്ര നാണ്യനിധി വ്യക്തമാക്കിയിരുന്നു. വലിയ മാന്ദ്യമുണ്ടാകുമെന്നാണ് ഐഎംഎഫിന്റെ മുന്നറിയിപ്പ്.
ലോകത്താകമാനം സാമ്ബത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടാകും. അതിന്റെ ഭാഗമായി കേന്ദ്രബാങ്ക് നിരവധി പ്രഖ്യാപനങ്ങള് കഴിഞ്ഞ ദിവസങ്ങളിലായി നടത്തിവന്നതായും ആര്ബിഐ ഗവര്ണര് വ്യക്തമാക്കി.
എന്നാല് കൊറോണക്ക് ശേഷം ഇന്ത്യന് സമ്ബദ്വ്യവസ്ഥക്ക് വേഗം തിരിച്ചുവരാന് കഴിയും. ഇന്ത്യ 1.9 ശതമാനം വളര്ച്ച നേടും. മാര്ച്ച് 27 വരെ വിപണിയിലേക്ക് ജിഡിപിയുടെ 3.2 ശതമാനം എത്തിക്കാന് സാധിച്ചു. ലോക്ഡൗണ് വിപണിയിലേക്കുള്ള പണമൊഴുക്കിനെ ബാധിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊറോണക്കെതിരെ മുന്നിരയില്നിന്ന് പ്രവര്ത്തിക്കുന്നവര്ക്ക് ആദരവ് അര്പ്പിക്കുന്നതായും ആര്ബിഐ ഗവര്ണര് പറഞ്ഞു.