റിയൽമി ക്യു 2 ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്കൾ
റിയല്‍മി ക്യു 2 (Realme Q2) ഉടന്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തി. പുതിയ ഹാന്ഡ്സെറ്റിന്‍റെ ലോഞ്ചിനെക്കുറിച്ച് റിയല്‍മി ഇതുവരെ ഒരു വിവരവും വ്യക്തമാക്കിയിട്ടില്ലെങ്കിലും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്) വെബ്‌സൈറ്റില്‍ റിയല്‍മി ക്യു 2 ന്റെ ഇന്ത്യന്‍ ലോഞ്ചിനെക്കുറിച്ച് സൂചന നല്‍കുന്ന ഒരു ലിസ്റ്റിംഗ് പ്രത്യക്ഷപ്പെട്ടു. ഒക്ടോബറില്‍ റിയല്‍മി ക്യു 2 പ്രോ, റിയല്‍മി ക്യു 2 ഐ എന്നിവയ്‌ക്കൊപ്പം ചൈനയില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു.
റിയല്‍മി ക്യു 2
റിയല്‍മി 7 5 ജി എന്ന പേരിലാണ് യുകെയില്‍ ഇത് ലോഞ്ച് ചെയ്യ്തത്. റിയല്‍മി ക്യു 2 മീഡിയടെക് ഡൈമെന്‍സിറ്റി 800 യു SoC പ്രോസസറില്‍ വരുന്നു, കൂടാതെ ഇത് 5 ജി സപ്പോര്‍ട്ടും നല്‍കുന്നു.
മോഡല്‍ നമ്പർ RMX2117 വരുന്ന ഒരു പുതിയ റിയല്‍മി ഫോണിന്റെ ബിഐഎസ് ലിസ്റ്റിംഗ് കാണിക്കുന്ന ഒരു ചിത്രം ടിപ്പ്സ്റ്റര്‍ മുകുള്‍ ശര്‍മ്മ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു. ഇത് റിയല്‍മി ക്യു 2 മായി ബന്ധപ്പെട്ടിരിക്കുന്നു. റിയല്‍മി ക്യു 2 ഇന്ത്യയില്‍ പുറത്തിറങ്ങുമെന്ന് പുതിയ മോഡലിന്റെ ലിസ്റ്റിംഗ് സൂചിപ്പിക്കുന്നു.
റിയല്‍മി ക്യു 2: ഇന്ത്യയില്‍ പ്രതീക്ഷിക്കുന്ന വില
ഇന്ത്യയിലെ റിയല്‍മി ക്യു 2 സ്മാര്‍ട്ഫോണിന്‍റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, 4 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് സിഎന്‍വൈ 1,299 (ഏകദേശം 14,600 രൂപ), 6 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് സിഎന്‍വൈ 1,399 (ഏകദേശം 15,800 രൂപ) തുടങ്ങിയ വിലകളില്‍ ഈ ഫോണ്‍ ലോഞ്ച് ചെയ്തു. ഇന്ത്യയില്‍ ഈ ഹാന്‍ഡ്‌സെറ്റിന് എത്ര വില വരുമെന്ന കാര്യം അതിന്റെ ചൈനീസ് കൗണ്ടര്‍പാര്‍ട്ടുമായി യോജിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍, ഈ പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ ലോഞ്ചിനെകുറിച്ചും വിലയെ കുറിച്ചും റിയല്‍മി ഇതുവരെ ഔദ്യോഗികമായ ഒരു വ്യക്തത നല്‍കിയിട്ടില്ല.
റിയല്‍മി ക്യു 2: സവിശേഷതകള്‍
ഡ്യുവല്‍ നാനോ സിം വരുന്ന റിയല്‍മി ക്യു 2 ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നു. 120 ഹെര്‍ട്സ് റിഫ്രഷ് രാട്ടിനൊപ്പം 6.5 ഇഞ്ച് ഫുള്‍ എച്ച്‌ഡി + (1,080×2,400 പിക്‌സല്‍) ഡിസ്‌പ്ലേയാണ് ഇതില്‍ വരുന്നത്. 6 ജിബി വരെ റാമിനൊപ്പം ഒക്ടാകോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 800 യു SoC പ്രോസസറാണ് ഈ സ്മാര്‍ട്ട്ഫോണിന്റെ കരുത്ത്. ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പില്‍ 48 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും എഫ് / 1.8 ലെന്‍സും ഉള്‍ക്കൊള്ളുന്നു.
റിയല്‍മി ക്യു 2: ക്യാമറ സവിശേഷതകള്‍
8 മെഗാപിക്സല്‍ വൈഡ് ആംഗിള്‍ ഷൂട്ടര്‍, 2 മെഗാപിക്സല്‍ മാക്രോ ഷൂട്ടര്‍ എന്നിവയുമുണ്ട്. മുന്‍വശത്ത് എഫ് / 2.1 ലെന്‍സ് വരുന്ന 16 മെഗാപിക്സല്‍ ക്യാമറ സെന്‍സറും റിയല്‍മി ക്യു 2 ല്‍ ഉണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് വഴി സ്റ്റോറേജ് എക്സ്പാന്‍ഡ് ചെയ്യാനുള്ള 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് സപ്പോര്‍ട്ടാണ് റിയല്‍മി ക്യു 2ല്‍ വരുന്നത്. 30W ഫാസ്റ്റ് ചാര്‍ജിംഗുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാന്‍ഡ്‌സെറ്റില്‍ വരുന്നത്. ഇതിന്റെ ഭാരം 194 ഗ്രാം ആണ്.