റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇ-കൊമേഴ്‌സ് രംഗത്ത് ചുവടുറപ്പിക്കാൻ നീക്കം! ഓണ്‍ലൈന്‍ ഫാര്‍മസിയായ നെറ്റ്‌മെഡ്സിന്റെ ഓഹരികള്‍ വാങ്ങുന്നു!!!  

രത്തൻ ടാറ്റ ഒരു പതിനെട്ടുകാരന്റെ ഫർമസി ശൃംഖലയിൽ 50% നിക്ഷേപിക്കുന്നു എന്ന വാർത്തക്ക് തൊട്ടു പിന്നാലെയാണ് ഇപ്പോൾ റിലൈൻസ് ഇന്ടസ്ട്രിസിൽ നിന്നും പുതിയ വാർത്ത വരുന്നത്. കഴിഞ്ഞ ആഴ്ചകളിൽ ആയിരുന്നു
ഓണ്‍ലൈന്‍ ഫാര്‍മസി സ്ഥാപനമായ നെറ്റ്‌മെഡ്സിന്റെ ഭൂരിഭാഗം ഓഹരികളും വാങ്ങാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചര്‍ച്ചകള്‍ തുടങ്ങിയതായുള്ള റിപ്പോര്‍ട്ട് വരുന്നത്.

ഇ-കൊമേഴ്‌സ് രംഗത്ത് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. റിലയന്‍സ് ഇന്‍ഡസ്ട്രീസോ, സഹോദര സ്ഥാപനങ്ങളോ വഴി നെറ്റ്‌മെഡ്‌സില്‍ 130 മുതല്‍ 150 ദശലക്ഷം ഡോളര്‍ വരെ നിക്ഷേപിക്കാനാണ് ശ്രമം.

നെറ്റ്‌മെഡ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ച്‌ ഇ -കൊമേഴ്‌സ് രംഗത്തേക്കുള്ള വരവില്‍ കൂടുതല്‍ മുന്നേറ്റം ഉണ്ടാക്കുകയാണ് ലക്ഷ്യം. 2015 ലാണ് നെറ്റ്‌മെഡ്‌സ് പ്രവര്‍ത്തനം തുടങ്ങിയത്. 100 ദശലക്ഷം ഡോളറിന്റെ നിക്ഷേപം കമ്ബനിയില്‍ ഇതുവരെ നടന്നിട്ടുണ്ടെന്നാണ് കണക്ക്. എന്നാല്‍, ഈ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്ഥിരീകരിക്കാനോ, വിശദീകരണം നല്‍കാനോ റിലയന്‍സ് തയ്യാറായിട്ടില്ല. നെറ്റ്‌മെഡ്‌സ് സ്ഥാപകനായ പ്രദീപ് ദാധയും ഇപ്പോള്‍ പ്രതികരണത്തിനില്ലെന്നാണ് പറഞ്ഞതെന്ന് ഇ. ടി. റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്.

കൊവിഡ് ലോക്ക്ഡൗണിന് മുന്‍പ് തന്നെ ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. ഫേസ്ബുക്ക്‌ ന്റെ ഓഹരികൂടി വന്നപ്പോൾ അവരുടെ സൗകര്യങ്ങളും ക്കൂടെ ഉപയോഗപ്പെടുത്തി റിലയന്‍സ് ഇന്റസ്ട്രീസ് വിപുലമായ ഒരു ഇ -കൊമേഴ്‌സ് രംഗത്തെക്കുള്ള വരവ് ഉറപ്പിക്കുകയാണെന്നു വേണം കരുതാൻ. ഫേസ്ബുക്കിന്റെ കൂടെ നെറ്റവർക്ക് ഉപയോഗിച്ചു ഇന്ത്യയിൽ വലിയൊരു വിപ്ലവത്തിനാണ് റിലൈൻസ് ഒരുങ്ങുന്നതെന്നു വ്യക്തമാണ്. ഇതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ വിപണന രംഗത്ത് വലിയ നിക്ഷേപത്തിനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. അതിനാവശ്യമായ ഒട്ടുമിക്ക ഓൺലൈൻ പ്ലാറ്റുഫോമുകളിലേക്കു അവർ വീണ്ടും വരുമെന്നും കൂടുതൽ ഓൺലൈൻ മേഖലകളിൽ നിക്ഷേപങ്ങളോ ഏറ്റെടുക്കളളുകളോ ഒക്കെ ഭാവിയിൽ റിലൈൻസ് ഇൻഡസ്ട്രീസിൽ നിന്നും പ്രതീക്ഷിക്കാം എന്നും കരുതുന്നു.

ടാറ്റയെപ്പോലെ മെഡിക്കൽ രംഗത്തേക്കും അതോടൊപ്പം തന്നെ ഓൺലൈൻ വിപണിയിലേക്കും കൂടുതൽ വമ്പന്മാർ വൻ നിക്ഷേപങ്ങളുമായി വരുമെന്നും കരുത്താമെന്നു വിപണി നിരീക്ഷകർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team