റിലയന്‍സ് ജിയോ ടോക്ക് ടൈം പ്ലാനുകള്‍ക്കൊപ്പം കോംപ്ലിമെന്ററി ഡാറ്റ ബെനിഫിറ്റ് ഇനി നല്‍കില്ല!
റിലയന്‍സ് ജിയോ അതിന്റെ ടോക്ക് ടൈം പ്ലാനുകള്‍ക്കൊപ്പം കോംപ്ലിമെന്ററി ഡാറ്റ ബെനിഫിറ്റ് ഇനി നല്‍കില്ല. അതുപോലെ, ജിയോയുടെ 4 ജി ഡാറ്റ വൗച്ചറുകള്‍ ഇന് വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യില്ല. 2020 ന്റെ തുടക്കത്തിലാണ് ജിയോ ടോക്ക് ടൈം പ്ലാനുകള്‍ക്കൊപ്പം 100 ജിബി ഡാറ്റ വരെയുള്ള സൗജന്യ ഡാറ്റ വൗച്ചറുകള്‍ നല്‍കാന്‍ തുടങ്ങിയത്. അതേസമയം സമയം 4 ജി ഡാറ്റ വൗച്ചറുകള്‍ 1,000 മിനിറ്റ് വരെ ജിയോ, നോണ്‍-ജിയോ വോയ്‌സ് കോളുകള്‍ വരെ വാഗ്ദാനം ചെയ്യുന്നുണ്ട്.ഓഫ്-നെറ്റ് കോളുകളില്‍ ഉപയോക്താക്കള്‍ക്ക് കോംപ്ലിമെന്ററി ആനുകൂല്യമായി ജിയോ ഡാറ്റാ വൗച്ചറുകള്‍ അവതരിപ്പിച്ചിരുന്നു.ഓഫ്-നെറ്റ് കോളുകള്‍ക്കായി ഉപയോക്താക്കള്‍ ചെലവഴിക്കുന്ന ഓരോ 10 രൂപയ്ക്കും 1 ജിബി ഡാറ്റ ജിയോ വാഗ്ദാനം ചെയ്തു. അതേ പോളിസിയില്‍, 1,000 രൂപ ടോക്ക് ടൈം പ്ലാനിനൊപ്പം 100 ജിബി സൗജന്യ ഡാറ്റ ജിയോ വാഗ്ദാനം ചെയ്തു. എന്നാല്‍ പരിധിയില്ലാത്ത ഓഫ്-നെറ്റ് കോളുകള്‍ നല്‍കാന്‍ കമ്ബനി ആരംഭിച്ചതിനാലാണ് ജിയോ സൗജന്യ ഡാറ്റ വൗച്ചറുകള്‍ നല്‍കുന്നത് നിര്‍ത്തുന്നത്.റിലയന്‍സ് ജിയോയുടെ ടോക്ക് ടൈം പ്ലാനുകള്‍ 10 രൂപ, 20 രൂപ, 50 രൂപ, 100 രൂപ, 500 രൂപ, 1,000 രൂപ എന്നിങ്ങനെ 100 ജിബി വരെ ഡാറ്റയാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍, സൗജന്യ ടോക്ക് ടൈം മാത്രമാണ് ലഭിക്കുക. ജിയോയില്‍ നിന്നുള്ള 1,000 രൂപ ജിയോ ടോപ്പ്-അപ്പ് പ്ലാന്‍ ഇപ്പോള്‍ വെറും 844.46 രൂപയുടെ ടോക്ക് ടൈം ബെനിഫിറ്റ് വാഗ്ദാനം ചെയ്യുന്നു.