റിവോൾട്ട് RV300, RV400 ഇലക്‌ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ബുക്കിംഗ് വീണ്ടും പുനരാരംഭിച്ചു!  

ഡല്‍ഹി, പൂനെ, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ RV300, RV400 ഇലക്‌ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ബുക്കിംഗ് വീണ്ടും പുനരാരംഭിച്ച്‌ റിവോള്‍ട്ട്. റിവോള്‍ട്ട് 2019 ഓഗസ്റ്റ് മാസത്തിലാണ് RV300, RV400 എന്നിങ്ങനെ രണ്ട് മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കുന്നത്.

രണ്ട് ബൈക്കുകളും മൈ റിവോള്‍ട്ട് പ്ലാന്‍ എന്ന് ഇഎംഐ ഓപ്ഷന്‍ വഴി മാത്രമേ തുടക്കത്തില്‍ ലഭ്യമായിരുന്നുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. പിന്നീട് ഒറ്റത്തവണ പേയ്‌മെന്റ് ഓപ്ഷനും വന്നു.ഉയര്‍ന്ന മോഡലായ RV400-ന് വിപണിയില്‍ 1,08,999 രൂപയായിരുന്നു എക്സ്ഷോറും വില. 84,999 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് RV300 അവതരിപ്പിച്ചത്. ആവശ്യക്കാര്‍ കൂടിയതോടെ ഇടക്കാലത്ത് ബൈക്കുകളും വില നിര്‍മ്മാതാക്കള്‍ വര്‍ധിപ്പിക്കുകയും ചെയ്തു.ഇരുമോഡലുകളിലും ഏകദേശം 14,200 രൂപയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് ബുക്കിംഗ് കമ്ബനി നിര്‍ത്തിവെച്ചിരുന്നു.RV400 -ല്‍ 3.24 kW ബാറ്ററിയും 3,000 വാട്ട് ഇലക്‌ട്രിക് എന്‍ജിനാണ് ഉള്ളത്.

ഈ ഇലക്‌ട്രിക് എന്‍ജിന്‍ 170 Nm ടോര്‍ക്കും സൃഷ്ടിക്കും. മണിക്കൂറില്‍ 85 കിലോമീറ്ററാണ് RV 400 -ന്റെ പരമാവധി വേഗം. ഒരു തവണ പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 156 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. സിറ്റി, ഇക്കോ, സ്പോര്‍ട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും ബൈക്കുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. RV300 -ല്‍ 2.7 kW ലിഥിയം അയണ്‍ ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. ബൈക്കിന്റെ പരമാവധി വേഗം മണിക്കൂറില്‍ 65 കിലോമീറ്ററാണ്. വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന 1500 വാട്ട് ഇലക്‌ട്രിക് മോട്ടര്‍ ഒരു തവണ പൂര്‍ണ്ണമായ ചാര്‍ജ് ചെയ്താല്‍ 180 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team