റിലയന്‍സ് ഹെല്‍ത്ത് സൂപ്പര്‍ ടോപ്പ്-അപ്പ് ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിച്ചു!
തിരുവനന്തപുരം: റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കന്പനി ലിമിറ്റഡ് പുതിയ റിലയന്‍സ് ഹെല്‍ത്ത് സൂപ്പര്‍ ടോപ്പ്-അപ്പ് ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിച്ചു. മെഡിക്കല്‍ ചെലവുകള്‍ ഉയരുന്പോള് ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജ് ആവശ്യമനുസരിച്ച് നിരക്ക് ഉയര്‍ത്താവുന്നതാണ് പോളിസി. അഞ്ചു ലക്ഷം രൂപവരെയുള്ള ആഗോള കവര്‍, ആംബുലന്‍സ് കവര്‍, രണ്ട് ലക്ഷം രൂപവരെയുള്ള പ്രസവ കവര്‍, കണ്‍സ്യൂമബിള്‍ കവര്‍ തുടങ്ങിയവ പോളിസി നല്കുന്നു.പോളിസി വ്യക്തിഗതമായോ കുടുംബത്തിന് ഫ്ളോട്ടര്‍ അടിസ്ഥാനത്തിലോ എടുക്കാം.മൂന്നു വര്‍ഷം വരെയുള്ള കാലാവധികളില്‍ ലഭ്യമാണ്. നാലു വര്‍ഷത്തേക്ക് ക്ലെയിമൊന്നും ഇല്ലെങ്കില്‍ കിഴിവ് മാറ്റി സൂപ്പര്‍ ടോപ്പ്-അപ്പ് പോളിസിയെ സാധാരണ ആരോഗ്യ പോളിസിയാക്കാനും അവസരമുണ്ട്. 18നും 65നും ഇടയിലുള്ള ആര്‍ക്കും പോളിസി എടുക്കാം. ആദ്യമായി പോളിസി എടുക്കുന്നവര്‍ക്ക് ഡിസ്കൗണ്ട് ഓഫറുകളുമുണ്ട്