റീബില്‍ഡ് കേരള കരാർ ഈ മാസം 22ന്!
തിരുവനന്തപുരം: റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിനു ജര്‍മ്മന്‍ ബാങ്കായ കെ .എഫ്.ഡബ്ല്യുവിന്റെ രണ്ടാംഘട്ട സഹായത്തിന്റെ വായ്പാകരാര്‍ 22ന് കേന്ദ്ര സര്‍ക്കാരും ജര്‍മ്മന്‍ പ്രതിനിധികളും തമ്മില്‍ ഒപ്പിടും. ഇന്നലെയാണ് തീയതി നിശ്ചയിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ മാറ്റുകയായിരുന്നു.
വായ്‌പാ കരാര്‍ ഒപ്പിട്ട ശേഷം അടുത്ത ആഴ്ച സംസ്ഥാന സര്‍ക്കാരും കെ.എഫ്.ഡബ്ല്യുവും പ്രോജക്‌ട് കരാര്‍ ഒപ്പുവയ്ക്കും. ജനുവരി 31നു മുന്‍പ് പണം സംസ്ഥാനത്തിനു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജലവിതരണം, ശുചീകരണം, കാലാവസ്ഥാബന്ധിത നഗര വികസനം, ദുരന്തനിവാരണ ഇന്‍ഷ്വറന്‍സും ഫിനാന്‍സിംഗും എന്നിവയ്ക്കാണ് ജര്‍മ്മന്‍ ബാങ്കിന്റെ സഹായം ലഭിക്കുക.ആദ്യഘട്ട സഹായമായി ലോകബാങ്ക് 1779.58 കോടി രൂപയാണ് റീബില്‍ഡ് കേരളയ്ക്ക് നല്‍കിയത്. ജര്‍മ്മന്‍ ബാങ്ക് 170 ദശലക്ഷം യൂറോയും ( 1530 കോടി രൂപ ) നല്‍കി.