റീബോക് വിൽക്കാനൊരുങ്ങി അടിഡാസ്!
ജര്‍മന്‍ സ്പോര്‍ട്സ് വെയര്‍ കമ്പനിയായ അഡിഡാസ് തങ്ങളുടെ ഉപവിഭാഗമായ റീബോക്ക് വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം മാര്‍ച്ചോടെ വില്പനനടപടികള് പൂര്‍ത്തിയാക്കാനാണു പദ്ധതി. അമേരിക്കന്‍ കന്പനിയായ വിഎഫ് കോര്പറേഷന്, ചൈനീസ് കന്പനിയായ അന്റ സ്പോര്‍ട്ട്സ് തുടങ്ങിയവയ്ക്ക് റീബോക്കില്‍ നോട്ടമുണ്ടെന്നാണ് വിവരം.വില്‍പ്പന വാര്‍ത്ത പുറത്തുവന്നതോടെ അഡിഡാസിന്റെ ഓഹരിവിലയില്‍ 3.5 ശതമാനം വര്‍ധനയുണ്ടായി. സാന്പത്തിക പ്രതിസന്ധിയിലായ റീബോക്കിന്റെ ബിസിനസ് വിറ്റൊഴിയണമെന്നുള്ളത് അഡിഡാസിലെ നിക്ഷേപകരുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ്.
380 കോടി ഡോളര്‍ മുടക്കി 2005ലാണ് അഡിഡാസ്, റീബോക്ക് സ്വന്തമാക്കുന്നത്. തങ്ങളുടെ മുഖ്യ എതിരാളിയായ നൈക്കിയെ അമേരിക്കയില്‍ റീബോക്കിന്റെ സഹായത്തോടെ നേരിടുകയായിരുന്നു അഡിഡാസിന്റെ ലക്ഷ്യം.