റെഡ്മി സ്മാർട്ട് ബാൻഡ് ഇനി വിപണിയിലേക്ക്  

ബ്ലാക്ക്, ബ്ലൂ, ഗ്രീൻ, ഓറഞ്ച് എന്നിങ്ങനെ നാല് നിറങ്ങളിൽ റെഡ്മി സ്മാർട്ട് ബാൻഡ് ഇന്ത്യയിൽ ലഭ്യമാണ്.
സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണിയിൽ ഒരു നിർണായകമായ താരമായി മാറിയ ചൈനീസ് ബ്രാൻഡ് ആയ ഷവോമി പിന്നീട് സ്മാർട്ട് ടിവി പവർബാങ്ക്, ഹെഡ്ഫോൺ തുടങ്ങിയ ധാരാളം ഉത്‌പന്നങ്ങൾ ഇന്ത്യയിൽ വില്പനക്കെത്തിച്ചു. ഈ വർഷം ജൂണിൽ തങ്ങളുടെ ആദ്യ ലാപ്ടോപ്പും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ഷവോമി അവിടെയും അവസാനിപ്പിച്ചിട്ടില്ല. ഷവോമിയുടെ കീഴിലെ ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള റെഡ്മി ബ്രാൻഡിൽ ആദ്യ സ്മാർട്ട് വാച്ച് ഷവോമി വില്പനക്കെത്തിച്ചു.

റെഡ്മി ശ്രേണിയ്ക്ക് കീഴിൽ ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യ വെയറബിൾ ഡിവൈസ് ആയാണ് റെഡ്മി സ്മാർട്ട് ബാൻഡിന്റെ വരവ്. 1,599 രൂപ വിലയുള്ള റെഡ്മി സ്മാർട്ട് ബാൻഡിന്റെ വില്പന ബുധനാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ ആമസോൺ, എംഐ.കോം, എംഐ ഹോം സ്റ്റോറുകൾ വഴി വില്പനക്കെത്തും. ബ്ലാക്ക്, ബ്ലൂ, ഗ്രീൻ, ഓറഞ്ച് എന്നിങ്ങനെ നാല് നിറങ്ങളിൽ റെഡ്മി സ്മാർട്ട് ബാൻഡ് ഇന്ത്യയിൽ ലഭ്യമാണ്.

റെഡ്മി സ്മാർട്ട് ബാൻഡിൽ 1.08 ഇഞ്ച് കളർ എൽസിഡി പാനൽ ആണ് ഡിസ്പ്ലേ. ഇത് എംഐ ബാൻഡ് 4-ന്റെ 0.95 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയേക്കാൾ വലിപ്പമുള്ളതാണ്. റെഡ്മി ബാൻഡ് 24 മണിക്കൂറും ഹൃദയമിടിപ്പ് നിരീക്ഷിക്കുന്ന ഒപ്റ്റിക്കൽ സെൻസറും സഹിതമാണ് വില്പനക്കെത്തിയിരിക്കുന്നത്. കൂടാതെ അഞ്ച് പ്രൊഫഷണൽ സ്പോർട്സ് മോഡുകളും ഉറക്കത്തിന്റെ ഗുണനിലവാരം വിശകലനവും ചെയ്യും റെഡ്മി സ്മാർട്ട് ബാൻഡ് . കലോറിയും സ്റ്റെപ്പ് ട്രാക്കർ, ഒപ്പം നിങ്ങളെ ആരോഗ്യത്തോടെ തുടരാൻ നിർബന്ധിക്കുന്ന ഐഡിൽ അലേർട്ടുകളും നൽകുന്നു.

എംഐ ബാൻഡ് 4-ന് സമാനമായി 5ATM റേറ്റഡ് ആയ വാട്ടർ-റെസിസ്റ്റന്റ് വാച്ച് ആണ് റെഡ്മി സ്മാർട്ട് ബാൻഡ്. അതായത് 50 മീറ്റർ വരെ ആഴത്തിൽ 10 മിനിറ്റ് വരെ വെള്ളത്തെ പ്രതിരോധിക്കാൻ റെഡ്മി സ്മാർട്ട് ബാൻഡിന് സാധിക്കും. മാത്രമല്ല ആഴം കുറഞ്ഞ വെള്ളകെട്ടുകളിൽ കുളിക്കുമ്പോഴോ നീന്തുമ്പോഴോ പുത്തൻ റെഡ്മി ബാൻഡ് ധരിക്കാവുന്നതാണ്.

റൈസ്-റ്റു-വെയ്ക്ക് ഗെസ്ച്ചർ സപ്പോർട്ട് ചെയ്യുംവിധമാണ് റെഡ്മി സ്മാർട്ട് ബാൻഡിന്റെ നിർമിതി. ഇത് വഴി കൈ ഉയർത്തിയാൽ തന്നെ സന്ദേശങ്ങൾ വാച്ചിൽ പ്രത്യക്ഷമാവും (ഏതെങ്കിലും ബട്ടൺ അമർത്തുകയോ ഡിസ്പ്ലേ സ്പർശിക്കുകയോ ചെയ്യാതെ തന്നെ).

20 ദിവസത്തെ ബാറ്ററി ലൈഫ് നൽകാൻ കഴിവുണ്ട് എന്ന് അവകാശപ്പെടുന്ന എംഐ ബാൻഡ് 4-ൽ നിന്ന് വ്യത്യസ്തമായി, റെഡ്മി സ്മാർട്ട് ബാൻഡിന് ഒരു ചാർജിൽ 14 ദിവസം വരെയെ പ്രവർത്തിക്കാൻ സാധിക്കൂ. യുഎസ്ബി പ്ലഗ് ആണ് റെഡ്മി സ്മാർട്ട് ബാൻഡിന്. ഹ്വാവേയ് ബാൻഡ് 4, ഹോണർ ബാൻഡ് 5i എന്നിവയ്ക്ക് സമാനമായാണ് ഇത് പ്രവർത്തിക്കുന്നത്. 50 ഓളം വാച്ച് തീമുകൾ പ്രീലോഡുചെയ്‌തതാണ് റെഡ്മി സ്മാർട്ട് ബാൻഡ് വില്പനക്കെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team