റെഡ്മി K30 ശ്രേണിയിലേക്ക് പുത്തൻ S പതിപ്പ് അവതരിപ്പിച്ച് ഷവോമി  

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റെഡ്മി K30 ശ്രേണിയിലേക്ക് പുത്തൻ ഫോൺ അവതരിപ്പിച്ചു. റെഡ്മി K30, റെഡ്മി K30 പ്രോ, റെഡ്മി K30 അൾട്രാ എന്നെ മോഡലുകൾക്ക് പിന്നാലെയാണ് റെഡ്മി K30S-ന്റെ വരവ്. റെഡ്മി K30S യഥാർത്ഥത്തിൽ അടുത്തിടെ ഇന്ത്യയിൽ ലോഞ്ച് ചെയ്ത എംഐ 10T-യുടെ റീബ്രാൻഡഡ്‌ വകഭേദമാണ്.
റെഡ്മി K30S-ന്റെ 128 ജിബി സ്റ്റോറേജ് വേരിയന്റിന് 2,599 യെൻ (ഏകദേശം 28,600 രൂപ) ആണ് വില. അതെ സമയം 256 ജിബി പതിപ്പിന് 2,799 യെൻ (ഏകദേശം 31,000 രൂപ) ആണ് വില. ഇന്റെർസ്റ്റെല്ലർ ബ്ലാക്ക്, മൂൺലൈറ്റ് സിൽവർ എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് റെഡ്മി K30S അവതരിപ്പിച്ചിരിക്കുന്നത്. റെഡ്മി K30S ഇന്ത്യയിലെത്തുമോ എന്ന് വ്യക്തമല്ല. അതെ സമയം എംഐ 10T-യ്ക്ക് 35,999 രൂപ മുതൽ 37,999 രൂപ വരെയാണ് വില.

റെഡ്മി K30S

ആൻഡ്രോയിഡ് 10 അടിസ്ഥാനമായ MIUI 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഡ്യുവൽ-സിം (നാനോ) ഫോൺ ആണ് റെഡ്മി K30S. 6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1,080×2,400 പിക്‌സൽ) ഡിസ്‌പ്ലേയ്ക്ക് 20:9 ആസ്പെക്ട് റേഷ്യോയും, 144Hz റിഫ്രഷ് റേറ്റും, കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പരിരക്ഷണവുമുണ്ട്. 8 ജിബി റാമുമായി ചേർന്ന് പ്രവൃത്തിക്കുന്ന ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 SoC പ്രൊസസർ ആണ് ഫോണിന്റെ കരുത്ത്. എംഐ 10T അതെ സമയം 6/8 ജിബി റാമുകളിൽ ലഭ്യമാണ്.
64 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 13 മെഗാപിക്സൽ സെക്കൻഡറി സെൻസർ, മാക്രോ ലെൻസുള്ള 5 മെഗാപിക്സൽ സെൻസർ എന്നിവ ചേർന്ന ട്രിപ്പിൾ ക്യാമറയാണ് റെഡ്മി K30S-ന്. ഹോൾ പഞ്ച് രീതിയിൽ 20 മെഗാപിക്സൽ സെൽഫി ക്യാമെറയുമുണ്ട്.
33W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററി ആണ് റെഡ്മി K30S-ന്. 128 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ് ആണ് ഫോണിന്. 5ജി, 4ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1, ജിപിഎസ്/എ-ജിപിഎസ്, എൻ‌എഫ്‌സി, ഇൻഫ്രാറെഡ് (ഐആർ), യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് റെഡ്മി K30S-ന്റെ കണക്ടിവിറ്റി ഓപ്ഷനുകൾ.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team