റെയിൽവേ വരുമാനത്തിൽ 87% ഇടിവ്!
മുംബൈ: റെയില്‍വെയ്ക്ക് യാത്രക്കാരുടെ പക്കല്‍ നിന്നുള്ള വരുമാനം 87 ശതമാനം ഇടിഞ്ഞെന്ന് ചെയര്‍മാനും സിഇഒയുമായ വികെ യാദവ്. കൊവിഡിനെ തുടര്‍ന്നേറ്റ തിരിച്ചടിയാണ് ഇതിന് കാരണമായി ചെയര്‍മാന്‍ പറയുന്നത്.53000 കോടി രൂപയില്‍ നിന്ന് 4600 കോടി രൂപയിലേക്കാണ് വരുമാനം കൂപ്പുകുത്തിയത്. 2021 മാര്‍ച്ച് മാസം അവസാനിക്കുമ്ബോഴേക്കും വരുമാനം 15000 കോടിയിലെത്തുമെന്നാണ് റെയില്‍വെ മന്ത്രാലയത്തിന്റെ പ്രതീക്ഷ. ജനറല്‍ മാനേജര്‍മാര്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ചയിലാണെന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.നിലവില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ ശരാശരി 30 മുതല്‍ 40 ശതമാനം വരെ യാത്രക്കാര്‍ മാത്രമേയുള്ളൂ.1089 പ്രത്യേക ട്രെയിനുകള്‍ റെയില്‍വെ സര്‍വീസ് നടത്തുന്നുണ്ട്. മാര്‍ച്ച് 25 വരെ റെഗുലര്‍ ട്രെയിനുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.