റോയൽ എൻഫീൽഡിങ് കടുത്ത എതിരാളികളുമായ് ഹോണ്ട !!  

ഇന്ത്യന്‍ ബൈക്ക് വിപണിയില്‍ 300-500 സിസി സെഗ്‌മെന്റില്‍ അരങ്ങുവാഴുന്ന റോയല്‍ എന്‍ഫീല്‍ഡിനു കടുത്ത എതിരാളിയുമായി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട. 300-500 സിസി ഡിസ്‌പ്ലേസ്‌മെന്റ് ഉള്ള തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം സിസി മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാന്‍ കമ്ബനി തയാറെടുക്കുന്നു. സെപ്റ്റംബര്‍ 30 ന് ഇന്ത്യയില്‍ പുതിയ മോട്ടോര്‍സൈക്കിള്‍ വിപണിയിലെത്തുമെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ കമ്ബനി പുറത്തുവിട്ടിട്ടുണ്ട്.

വരാനിരിക്കുന്ന പ്രീമിയം മോട്ടോര്‍സൈക്കിള്‍ ഒരു ക്രൂയിസര്‍ പതിപ്പാകാമെന്നാണ് സൂചന. തിയ മോഡലിനെ കുറിച്ച്‌ കൂടുതല്‍ വിശദാംശങ്ങള്‍ ഒന്നും കമ്ബനി പുറത്തുവിട്ടിട്ടില്ല. റോയല്‍ എന്‍ഫീല്‍ഡിനെതിരെ ഒരു മോഡല്‍ എന്നതാണ് ഹോണ്ടയുടെ ലക്ഷ്യം.കമ്ബനിയുടെ ബിഗ് വിംഗ് ഡീലര്‍ നെറ്റ്‌വര്‍ക്ക് വഴിയാകും പുതിയ പ്രീമിയം മോട്ടോര്‍സൈക്കിളിന്റെ ഇന്ത്യയിലെ വില്‍പ്പന. രണ്ട് ലക്ഷം രൂപയാകും വരാനിരിക്കുന്ന ബൈക്കിന് നല്‍കേണ്ടി വരിക. ആകര്‍ഷകമായ വിലനിലവാരത്തില്‍ പുതിയ ഹോണ്ട ബൈക്ക് പ്രാദേശികവല്‍ക്കരിക്കപ്പെടുമെന്നതിനാല്‍ ആഭ്യന്തര വിപണിയില്‍ മികച്ച ശ്രദ്ധ നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഹോണ്ട.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team