റോയൽ എൻഫീൽഡ് ഹിമാലയൻ മോട്ടോർ സൈക്കിളിന്റെ വില്പനയിൽ വൻ മുന്നേറ്റം  

ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്‍റെ ഇന്ത്യയിലെ അഡ്വഞ്ചര്‍- ടൂറര്‍ വിഭാഗത്തിലെ മോഡലായ ഹിമാലയന്‍ മോട്ടോര്‍സൈക്കിളിന്റെ വില്‍പ്പനയില്‍ വമ്ബന്‍ മുന്നേറ്റം. ഗാഡിവാഡി ഡോട്ട് കോമിന്റെ റിപ്പോര്‍ട്ട് പ്രകാരം, 2020 നവംബര്‍ മാസത്തില്‍ ഹിമാലയന്‍റെ 1,550 യൂണിറ്റുകളാണ് കമ്ബനി നിരത്തിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 793 യൂണിറ്റുകളെ അപേക്ഷിച്ച്‌ വന്‍ കുതിച്ചുചാട്ടമാണ് ഹിമാലയന്‍റെ വില്‍പ്പനയില്‍ സംഭവിച്ചിരിക്കുന്നത്. 95 ശതമാനത്തോളമാണ് വില്‍പ്പനയില്‍ വര്‍ധനയുണ്ടായത്. ഈ മാസത്തില്‍ ഒരു റോയല്‍‌ എന്‍‌ഫീല്‍‌ഡ് ബൈക്ക് കൈവരിച്ച ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.
411 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍-കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തോടു കൂടിയുള്ള എസ്‌ഒഎച്ച്‌സി എഞ്ചിനാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍റെ ഹൃദയം. ഇത് 24.3 bhp കരുത്തില്‍ 32 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയ എഞ്ചിന്‍ ബിഎസ്6 മലിനീകരണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പരിഷ്ക്കരിച്ചതാണ്. സുരക്ഷയ്ക്കായി മുന്നില്‍ 300 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 240 mm ഡിസ്‌ക് ബ്രേക്കുമാണ് ഹിമാലനില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഹസാര്‍ഡ് ലൈറ്റ്, പുനര്‍രൂപകല്‍പ്പന ചെയ്ത സൈഡ് സ്റ്റാന്‍ഡ്, സ്വിച്ചബിള്‍ എബിഎസ് എന്നിവയും വാഹനത്തിലുണ്ട്.

ഹിമാലയന്‍റെ ബിഎസ്6 പതിപ്പ് 2020 ജനുവരിയില്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരുന്നു. ബിഎസ്6 പതിപ്പിനൊപ്പം ബൈക്കിന് നിരവധി പുതിയ സവിഷശേഷതകളും നല്‍കിയാണ് കമ്പനി വാഹനം പുറത്തിറക്കിയിരിക്കുന്നത്. ഹിമാലയന്‍‌ ബിഎസ്6 പതിപ്പ് മൊത്തം ആറ് നിറങ്ങളില്‍‌ ലഭ്യമാണ്. നിലവിലുള്ള ഗ്രാവല്‍ ഗ്രേ, സ്ലീറ്റ് ഗ്രേ, ഗ്രാനൈറ്റ് ബ്ലാക്ക്, സ്‌നോ വൈറ്റ് എന്നീ നിറങ്ങള്‍ കൂടാതെ ലേക്ക് ബ്ലൂ, റോക്ക് റെഡ് എന്നിങ്ങനെ റൈഡര്‍മാരെ ആകര്‍ഷിക്കും വിധത്തിലുള്ള രണ്ട് പുതിയ നിറങ്ങളില്‍ കൂടി ഹിമാലയന്‍ സ്വന്തമാക്കാം.

ബിഎസ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്കനുസരിച്ച്‌ പരിഷ്‍കരിച്ച എന്‍ജിനാണ് 2020 ഹിമാലയന്റ ഹൈലൈറ്റ്. വിപണിയിലുണ്ടായിരുന്ന ബിഎസ്4 ഹിമാലയനിലെ 411 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് ഫ്യുവല്‍ ഇന്‍ജെക്ഷന്‍ എന്‍ജിന്‍ തന്നെ പരിഷ്കാരങ്ങള്‍ക്കു വിധേയമായാണ് 2020 ഹിമാലയന്‍ എത്തുന്നത്. ആന്‍റി ലോക്ക് ബ്രേക്കിംഗ് സംവിധാനത്തിലേക്ക് (എബിഎസ്) വേഗത്തില്‍ മാറാനാകുമെന്നതാണ് വാഹനത്തിന്റെ പുതിയ സവിശേഷത. റീയര്‍ വീലില്‍ നിന്നും ബ്രേക്കിംഗ് വാഹനം സ്ലൈഡ് ചെയ്‍തു കൊണ്ടുതന്നെ വളരെ എളുപ്പത്തില്‍ മാറ്റാനുമാകും. ആന്റി-ലോക്ക് ബ്രെക്ക് സിസ്റ്റം (എബിഎസ്) 2020 ഹിമാലയനില്‍ റോയല്‍ എന്‍ഫീല്‍ഡ് ഇണക്കി ചേര്‍ത്തിട്ടുണ്ട്.

ദുര്‍ഘടം പിടിച്ച റൈഡുകളില്‍ ബൈക്കിനെ കൂടുതല്‍ കാര്യക്ഷമമായി ഓടിക്കുന്ന വ്യക്തിക്ക് നിയന്ത്രിക്കാന്‍ നിഷ്ക്രീയമാക്കാവുന്ന എബിഎസ് സഹായിക്കും. ഹിമാലയനെ അടുത്തിടെ അമേരിക്ക ഉള്‍പ്പെടെയുള്ള വിപണികളിലേക്കും റോയല്‍ എന്‍ഫീല്‍ഡ് കയറ്റുമതി ചെയ്‍തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team