റബര്‍ വില ആര്‍എസ്എസ് നാല് ഗ്രേഡിന് 175 രൂപയിലെത്തി.
കോട്ടയം: റബര്‍ വില ആര്‍എസ്എസ് നാല് ഗ്രേഡിന് 175 രൂപയിലെത്തി. ലാറ്റക്സിന് 182 രൂപയ്ക്ക് ഇന്നലെ വ്യാപാരം നടന്ന സാഹചര്യത്തില്‍ ഷീറ്റ് വില 180 രൂപ വരെ ഉയര്‍ന്നേക്കാം.മൂന്നു മാസം മുന്‍പ് 176 രൂപ വരെ ഉയര്‍ന്ന ഷീറ്റ് വില രണ്ടാം ലോക്ഡൗണില്‍ 160 രൂപയിലേക്ക് കുറഞ്ഞു. നിലവില്‍ ആഭ്യന്തര ഡിമാന്‍ഡ് വര്‍ധിച്ചതാണു വില ഉയരാന്‍ കാരണമായത്. കോവിഡ് നിയന്ത്രണം തുടരുന്നതിനാല്‍ വിദേശ കണ്ടെയ്നറുകള്‍ എത്താന്‍ വൈകുന്നതും വില ഉയരാന്‍ കാരണമായിട്ടുണ്ട്.