ലിമിറ്റഡ് എഡിഷൻ നാണയങ്ങൾക്ക് ഇനി 10 ലക്ഷം രൂപ വരെ ലഭിച്ചേക്കാം
കൊച്ചി: പഴയ നാണയങ്ങൾക്ക് കാലം ചെല്ലുന്തോറും വീണ്ടും മൂല്യമേറും. അവ ലിമിറ്റഡ് എഡിഷൻ നാണയങ്ങൾ ആണെങ്കിൽ നിങ്ങൾക്ക് ലക്ഷങ്ങൾ തന്നെ ലഭിച്ചേക്കാം. ഇപ്പോൾ ഓൺലൈൻ സൈറ്റുകളിൽ പ്രത്യേക ലിമിറ്റഡ് എഡിഷൻ നാണയങ്ങൾക്ക് ലക്ഷങ്ങൾ ആണ് വില. ആൻറിക് സാധനങ്ങൾ ശേഖരിയ്ക്കുന്നവരുടെ പക്കൽ ഇത്തരം ലിമിറ്റഡ് എഡിഷൻ നാണയങ്ങളുടെ വലിയ ശേഖരവുമുണ്ടാകാം.
അവയിൽ ചില നാണയങ്ങൾ ലക്ഷക്കണക്കിന് രൂപയുടെ മൂല്യമുള്ളതാണ്.പഴയ പത്തു പൈസയും 20 പൈസയും അഞ്ചു രൂപ തുട്ടും നോട്ടും ഒക്കെ ഇതിൽ ഉൾപ്പെടും.വൈഷ്ണോ ദേവിയുടെ ചിത്രം ആലേഖനം ചെയ്ത നാണയങ്ങൾ വൻവില കൊടുത്ത് ആളുകൾ സ്വന്തമാക്കാറുണ്ടത്രേ..
ഇത്തരം നാണയങ്ങൾക്ക് ഓൺലൈൻ സൈറ്റിൽ ലക്ഷങ്ങളാണ് വില. പഴക്കവും പ്രത്യേകതയും അനുസരിച്ച് ഈ നാണയങ്ങൾക്ക് 5-10 ലക്ഷം രൂപ വരെ ഈടാക്കുന്നവരുണ്ട്. 2002-ൽ പുറത്തിറക്കിയ അഞ്ചു രൂപ, പത്ത് രൂപ നാണയങ്ങൾക്കുമുണ്ട് ആവശ്യക്കാരേറെ. കൈയിൽ സൂക്ഷിച്ചാൽ ഭാഗ്യം വരുമെന്ന് കരുതുന്ന 786 സീരീസ് നാണയങ്ങൾക്കും ഉണ്ട് ഡിമാൻഡ്. നാളുകൾ ചെല്ലുന്തോറും ഇവയുടെ മൂല്യം ഉയര്‍ന്നു കൊണ്ടിരിക്കുകയാണ് .