ലോക്ക് ഡൌണ്‍ കാലത്ത് വീട്ടില്‍ ഇരുന്ന് കാശുണ്ടാക്കാന്‍ 20 വഴികൾ! Part 2
_ PART II :- തുടർച്ച….
ലോക്ക്ഡൌൺ കാലത്ത് വീട്ടിലിരുന്നു പണം സംബാധിക്കാൻ 20 വഴികൾ എന്ന ഇന്നലെ നമ്മൾ ഷെയർ ചെയ്ത 6 വഴികളുടെ തടർച്ചയാണ് ഇന്ന് ഇവിടെ നമ്മൾ പ്രതിപാദിക്കുന്നു. ഇവയിലെല്ലാം നമ്മൾ എക്സ്പെർട്ടുകൾ ആവുന്നതോടെ ഈ other income വരുന്ന വഴികൾ നമുക്ക് ഭാവിയിൽ തുടരാനും ശ്രമിക്കാം.
7. സ്റ്റോക്ക് മാർക്കറ്റ് ഇൻവെസ്റ്റ്‌മെന്റുകൾ
ഇന്ന് other income എന്ന നിലയിലോ passive income എന്ന നിലയിലോ കാണാവുന്ന ഒരു മികച്ച വരുമാന മാർഗമാണ് സ്റ്റോക്ക് മാർക്കറ്റ് ഇൻവെസ്റ്റ്മെന്റ് എന്നത്. ഇപ്പൊൾ ലോകം മുഴുവനായി അടച്ചിട്ടിട്ടും വില കുത്തനെ ഉയർന്നു കൊണ്ടിരിക്കുന്നതും സ്ഥാപനങ്ങളിൽ പോയി സ്വർണ്ണം ആരും വാങ്ങാഞ്ഞിട്ടും ഇന്ന് റെക്കോർഡ് വിലയിൽ ഉള്ളതുമായ സ്വർണ്ണം എങ്ങിനെ ഇങ്ങനെ വളരുന്നു. ഉത്തരം ഒന്നേ ഉള്ളൂ, ആളുകൾ ഇന്ന് ഏറ്റവും സുരക്ഷിതമായ നിക്ഷേപം സ്വർണ്ണായും അതു ഓൺലൈൻ വഴി വാങ്ങിക്കൂട്ടുന്നതിനാലുമാണ്. ഇത് ഇന്ന് സ്റ്റോക്ക് marketinte സാധ്യതകൾ നമുക്ക് മുൻപിൽ കാണിച്ചു തരുന്നു. എന്നാൽ വിവേകപൂർണ്ണമായും മാർക്കറ്റ് നിരീകഴിച്ചു കൊണ്ടും മാത്രം സ്റ്റോക്ക് മാർക്കറ്റിനെ സമീപിച്ചാൽ നമുക്ക് നമുക്ക് മികച്ച നേട്ടമുണ്ടാക്കാം. ഇപ്പോൾ പല കമ്പനികളുടെയും ഷെയർ വാല്യൂ ഇടിയുന്നതും ചിലതു ഉയരുന്നതും കാണാം, എന്നാൽ നല്ല കമ്പനികളുടെ ഏറ്റവും താഴ്ന്ന നിലയിൽ വാങ്ങലുകൾ ഭാവിയിൽ നേട്ടങ്ങൾ ഉണ്ടാക്കിയേക്കാം. വാങ്ങിയ ഉടൻ തന്നെ ഉണ്ടാവുന്ന നേരിയ വിലയിൽ നേരിയ മാറ്റങ്ങൾ അനുസരിച്ചു വിലപ്പനയും നടത്തരുത്. മാർക്കറ്റിലെ മാറ്റങ്ങൾ അറിഞ്ഞു ദീർഘകാലത്തെ പ്ലാനുകളിൽ ശ്രദ്ധ കൊടുക്കുന്നതാവും ഏറ്റവും ഉചിതം. ഇതിനായി നിലവിലുള്ള ഒരുപാട് ഷെയർ മാർക്കറ്റ് വിദഗ്ധൻമാരുടെ സേവനങ്ങൾ നിലവിൽ ലഭ്യമാണ്. അവ വേണമെങ്കിൽ നമുക്ക് ഉപയോഗിക്കാവുന്നതുമാണ്.
8. ഓൺലൈൻ ഡോക്യൂമെന്റഷന്
ഇന്നത്തെ അവസ്ഥയിൽ ഒരുപാടു കമ്പനികൾക്ക് വർക്കുകൾ എല്ലാം പെന്റിങ് ആവുന്ന അവസ്ഥായാണെന്ന് നമുക്കുമെല്ലാം അറിയാം, മാത്രമല്ല ഇതുവരെയുള്ള പെന്റിങ്ങുകൾ എല്ലാം അപ്ഡേറ്റ് ആക്കാനും മിക്ക കമ്പനികളും ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എല്ലാ സ്ഥാപനങ്ങളും work at home ന് വലിയ പ്രാധാന്യമായാണ് നൽകുന്നത്. എന്നാൽ സ്ഥാപനങ്ങളിലെ എല്ലാ സ്റ്റാഫുകളുടെ വീട്ടിലോ അല്ലെങ്കിൽ അവർ താമസിക്കുന്ന മറ്റു സ്ഥലങ്ങളിലോ കമ്പ്യൂട്ടറോ അല്ലെങ്കിൽ ആവശ്യമായ സ്പീഡിലുള്ള ഇന്റർനെറ്റ് കണക്ഷനും തുടങ്ങിയാ സൗകര്യങ്ങൾ ഉണ്ടായേക്കണമെന്നില്ല. അതും മറ്റുള്ളവർക്ക് ഒരു അവസരങ്ങളാണ്. എന്നാൽ ഇത്തരത്തിൽ അല്ലാതെതന്നെ സ്ഥാപനങ്ങൾക്കാണ് സോഷ്യൽ മീഡിയ പോസ്റ്റുകൾ, പോസ്റ്റ് ഷെറിങ്ങുകൾ, ഫയൽ സോർട്ടിങ്ങുകൾ, ഫയൽ പ്രിപ്പയറിങ്ങുകൾ, ടെലി കോളർ സർവിസുകൾ, മെയിലിങ്ങിനാവശ്യ കണ്ടെന്റുകളും ഫയലുകൾ മെയിലിംഗ് ലിസ്റ്റുകൾ ഉണ്ടാക്കുകയും അവ ആവശ്യമായ രീതിയിൽ അയക്കുകയും ചെയ്യുക തുടങ്ങി ഒട്ടനവധി സാധ്യതകൾ ഇത് വഴി ഉണ്ട്. ഇതിനായി ജോലിക്കാവശ്യമായ കപ്പാസിറ്റി ഉള്ള കംപ്യൂട്ടർ, ആവശ്യമായ സ്പീഡ് ഉള്ള നെറ്റ് കണക്ഷൻ, പിന്നീട് ചെയ്യാൻ പോവുന്ന ജോലിയിലെ നൈപുണ്യവും ഉണ്ടെങ്കിൽ നമുക്ക് ഇതിനായി ശ്രമിക്കാം.
9. പ്രൂഫിങ്
ഇന്ന് വളരെയേറെ സാധ്യതകൾ ഉള്ള ഒരു മേഖലയാണ് പ്രൂഫിങ്. പല വർക്കുകളിലും കണ്ടെന്റുകളിൽ ആവശ്യമായ ശ്രദ്ധനൽകാത്തതിനാൽ അവ സമർപ്പിക്കുന്നവർക്കു വലിയ നഷ്ട്ടങ്ങൾ തന്നെ ഉണ്ടാവാറുണ്ട്. ചിലപ്പോളൊക്കെ ഭാഷ തന്നെയാവും അത്തരം കാര്യങ്ങളിലെ വെല്ലുവിളിയും. ശുദ്ധമലയാളം, വാക്ക്ചാതുര്യമുള്ള ഇൻഗ്ലീഷ്, വ്യക്തമായ ശൈലിയിൽ അവതരിപ്പിക്കാൻ പടരുന്ന നല്ല ഹിന്ദി, സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിൽ അറബി, മറ്റുള്ള ഒരുപാട് ഭാഷകൾ, എല്ലാം നല്ല ഭാഷാ നൈപുണ്യത്തോടെ കൈകാര്യം ചെയ്യാൻ പറ്റിയ ആളുകളുടെ വലിയ കുറവ് തന്നെ ഇന്ന് ഉണ്ട്. നിങ്ങള്ക്ക് ഇത്തരത്തിൽ ഏതെങ്കിലും ഭാഷാ നൈപുണ്യവും ഒപ്പം വളരെ നല്ല സൂക്ഷ്മതയും കൃത്യതയും എല്ലാം ഉണ്ടെങ്കിൽ ഇത്തരം പ്രൂഫിംഗിൽ ഒന്നു ശ്രമം നടത്താവുന്നതാണ്. ഇത് വഴി നല്ല രീതിയിൽ പണം സംബാധിക്കാൻ കഴിയും.
10. കൺഡന്റ് നിർമ്മാണം
ഇന്നത്തെ സോഷ്യൽ മീഡിയ ആയാലും മറ്റു മീഡിയകൾ ആയാലും മികച്ച കണ്ടെന്റുകൾക്കാണ് ഡിമാൻഡ്. എന്നാൽ ക്രീയേറ്റീവ് ആയും, വ്യക്തത നൽകിയും ലളിതമായും കാര്യങ്ങളെ അവതരിപ്പിക്കാൻ കഴിയുന്നവർ ഇന്ന് മാർകെറ്റിൽ കുറവാണ്. ഇത്തരം കഴിവുകളും ഭാഷാ നൈപുണ്യവും ഉണ്ടെങ്കിൽ നിങ്ങള്ക്ക് മുന്നിലുള്ളത് വലിയ അവസരങ്ങളുടെ ലോകമാണ്. നിങ്ങളുടെ മികച്ച കണ്ടെന്റുകൾ നിങ്ങൾ പായയുന്ന വിലയിലേക്കു വരെ മാറാം.
11. ടൈപ്പിംഗ് / ഡാറ്റാ എൻട്രി
ഇന്ന് ഇത് വീട്ടിലിരുന്നു പണമുണ്ടാക്കാൻ കഴിയുന്ന മറ്റൊരു സാധ്യതയാണ്. പല വർക്കുകൾക്കും കോൺടെന്റ് ടൈപ്പ് ചെയ്തു കിട്ടാൻ പല സ്ഥലങ്ങളിലും ആളുകളില്ലാത്ത അവസ്ഥയും തിരക്കും ഉണ്ട്. എന്നാൽ ഇന്ന് ലോക്ഡൗണിൽ തീർത്തും വീട്ടിലിരുന്നു മികച്ച രീതിയിൽ എത്രയധികം ഡാറ്റകൾ ടൈപ്പ് ചെയ്തു നൽകാൻ കഴിയുമോ അത്രയും നമുക്ക് സമ്പാദിക്കാനും കഴിയും. പല സ്ഥാപനങ്ങളുടെ വെസിറ്റുകളിക്കും ഇതുപോലെ ഡാറ്റാ എൻട്രി ചെയ്തു നൽകാനായി ഒരുപാട് സാധ്യതകൾ നിലവിൽത്തന്നെ ഉണ്ട്.
12. പൈന്റിങ്ങുകൾ / ഡിജിറ്റൽ പെയിന്റിങ്ങുകൾ
മുഖാവര എന്ന ഒരു term തന്നെ ഇന്ന് വളരെയധികം പ്രശസ്തമായിക്കൊണ്ടിരിക്കുകയാണ് സോഷ്യൽ മീഡിയകളിൽ. ആളുകളെ നോക്കിക്കൊണ്ട് നേരിട്ട് സ്പോട്ടിൽ വരച്ചു നൽകുന്ന ചിത്രകാരന്മാർക്കു ഇന്ന് ചിത്രങ്ങൾ മെയിലോ വാട്സ്ആപ്പ് വഴിയോ ഒക്കെയായി അയച്ചു കിട്ടിയാൽ ചിത്രങ്ങൾ വരച്ചു സ്കാൻ ചെയ്തു തിരിച്ചയച്ചു കൊടുത്തു പണം സമ്പാദിക്കാം. അതു ആളുകളെയോ മറ്റു എന്താണോ ആവശ്യക്കാർക്ക് വരക്കേണ്ടത് അവ നൽകാൻ സാധിക്കും. ഇനമിപ്പോൾ ടെക്നോളജിയുടെ കാലത്ത് കമ്പ്യൂട്ടറിൽ തന്നെ ചിതങ്ങൾ ഡിജിറ്റൽ പെയിന്റിംഗ് വഴി നൽകുന്നത് പണം സമ്പാദിക്കാനുള്ള നല്ല മാർഗങ്ങളാണ്. പല ആളുകളുടെ അവരുടെ വർക്കുകൾക്കൊക്കെയായി ഇത്തരത്തിൽ പെയിന്റിങ്ങുകൾ / ഡിജിറ്റൽ പെയിന്റിങ്ങുകൾ എല്ലാം കൂടുതലായി ഉപയോഗിക്കുന്ന ട്രെൻഡ് ഇപ്പോൾ കണ്ടുവരുന്നുണ്ട്.
13. ഗ്രാഫിക് ഡിസൈനിങ് / എഡിറ്റിംഗ്
ഇന്ന് പുറത്തിറങ്ങാൻ പറ്റാത്തതിനാലും അകത്തിരുന്നു സംരംഭകരും മറ്റു ആളുകളും പല പരിപാടികളും ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നു. എന്നാൽ ഇതിനെയൊക്കെ പോതുജനങ്ങളിലേക്ക് ആകർഷണീയമായ രീതിയിൽ എത്തിക്കുന്നതിന് മികച്ച അവതരണം ആവശ്യമാണ്. അതിനായി നല്ല നോട്ടീസ് /പോസ്റ്ററുകൾ / ബ്രോക്കറുകൾ / ചെറു വീഡിയോ പ്രസന്റേഷൻ ഫയലുകൾ / വീഡിയോ പരസ്യങ്ങൾ എല്ലാം ആവശ്യമാണ്. അതു സ്ഥാപനങ്ങൾ ഒന്നും ഇല്ലാത്തതിനാൾ വീട്ടിലിരുന്നു ഗ്രാഫിക് ഡിസൈനിങ് വഴിയും വീഡിയോ എഡിറ്റിംഗ് വർക്കുകൾ വഴിയും നമുക്ക് പണം സമ്പാദിക്കാം.
(പോസ്റ്റിന്റെ ദൈർഘ്യം പരിഗണിച്ചു അടുത്ത ഭാഗം അടുത്ത ദിവസം പോസ്റ്റ് ചെയ്യുന്നതായിരിക്കും)