ലോക ഭരണാധികരികള്‍ വരെ ഭയക്കുന്ന സംഘടനയെ കുറിച്ച്‌ അറിയാമോ?  

ഭരണാധികരികള്‍ ജനങ്ങകളില്‍ നിന്ന് മറച്ച്‌ വയ്ക്കുന്ന സത്യങ്ങള്‍ ലോകത്തോട് വിളിച്ചു പറയുന്നത് അത്ര എളുപ്പം ഉള്ള ഒരു കാര്യം ഒന്നും അല്ല ഉണ്ടങ്കില്‍ തന്നെ രഷ്ട്രിയ സ്വാദീനം വച്ച്‌ അമര്‍ച്ച ചെയ്യപ്പെടാം പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന ഒരു പഴമൊഴി ഉണ്ട്. എന്നാല്‍ ഈ കാലത്ത് ആ പഴയമൊഴിക്ക് പ്രശക്തി കുറഞ്ഞ് വരുകയാണ് .

അജ്ഞാത ഉറവിടങ്ങളില്‍ നിന്നും ചോര്‍ച്ചക്കാരില്‍ നിന്നും യഥാര്‍ത്ഥ രേഖകള്‍ പ്രചരിപ്പിക്കുന്നതിനായി 2006 ല്‍ ആരംഭിച്ച ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു മീഡിയ ഓര്‍ഗനൈസേഷനാണ് വിക്കിലീക്സ്. അനവധി രാജ്യങ്ങളിലെ രഹസ്യങ്ങള്‍ വരെ ഈ സംഘടന പുറത്ത് ആക്കിയിട്ടുണ്ട് ഇത് ഒരു ചെറിയ സംഘടനയായി അവകാശപ്പെടാന്‍ കഴിയില്ല ഈ സംഘടനയാല്‍ പ്രവൃത്തിക്കുന്നവര്‍ എല്ലാം രാജ്യങ്ങളില്‍ ഉണ്ട്. ചെറു മീഡീയ മുതല്‍ ഹാക്കര്‍ സംഘങ്ങള്‍ വരെ ഈ സംഘടനയില്‍ പ്രവൃത്തിക്കുന്നുണ്ട് .അമേരിക്കന്‍ രഹസ്യ അന്വേക്ഷണ ഏജന്‍സ്സിയുടെ വിലയേറിയ ഫയലുകള്‍ വരെ ഈ സംഘടന പുറത്ത് ആക്കിയിട്ടുണ്ട്. ഈ സംഘടനയുടെ സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ എന്നെ വ്യക്തിലൂടെ ആണ്. തന്റെ ആശയം കൊണ്ട് ഒരു വിപ്ലവം വരെ അദ്ദേഹത്തിന് ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട് ഉണ്ട്

ആരാണ് ജൂലിയന്‍ അസാഞ്ചെ, വിക്കിലീക്സ് സംഘടനയില്‍ അദ്ദേഹത്തിന്റെ പങ്ക് എന്താണ്?

ജൂലിയന്‍ അസാഞ്ചെ ഒരു ഓസ്ട്രേലിയന്‍ പൗരനാണ്. 2006 ല്‍ വിക്കിലീക്സ് സ്ഥാപിതമായതുമുതല്‍ പത്രാധിപരായും വക്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനുമുമ്ബ് അദ്ദേഹത്തെ ഉപദേശകനായി വിശേഷിപ്പിച്ചിരുന്നു. ചിലപ്പോള്‍ അദ്ദേഹത്തെ അതിന്റെ സ്ഥാപകനായി ഉദ്ധരിക്കുന്നു. 2019 ഏപ്രിലില്‍ ലണ്ടനിലെ ഇക്വഡോറിയന്‍ എംബസിയില്‍ വെച്ച്‌ അറസ്റ്റിലായി.ബലാത്സംഗ ആരോപണം ഉന്നയിച്ച്‌ സ്വീഡനിലേക്ക് കൈമാറുന്നത് ഒഴിവാക്കാന്‍ എംബസിയില്‍ അദ്ദേഹം അഭയം തേടി. അറസ്റ്റിന് ശേഷം ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് 50 ആഴ്ച തടവിന് ശിക്ഷിക്കപ്പെട്ടു. ഏകദേശം 12 മാസത്തോളം അടുത്തു വരും.

2019 മെയ് സ്വീഡന്‍ ലൈംഗികാതിക്രമ അന്വേഷണം വീണ്ടും തുറക്കുകയും യുഎസ് 17 പുതിയ കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തു
2019 നവംബര്‍ അസാഞ്ചിനെതിരായ ബലാത്സംഗ ആരോപണത്തെക്കുറിച്ചുള്ള അന്വേഷണം സ്വീഡിഷ് പ്രോസിക്യൂട്ടര്‍മാര്‍ നിര്‍ത്തിവച്ചു
ഇപ്പോള്‍ ജൂലിയന്‍ അസാഞ്ചെ ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലിലാണ് കഴിയുന്നത്
ചാരവൃത്തി ആരോപിച്ച്‌ അമേരിക്കയിലേക്ക് കൈമാറുന്നതിനെതിരെ പോരാടുകയാണ്.

Yaseen emv
(ലേഖകന്‍ APT Researcher ആണ്‌)

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team